CINEMA

ക്ലീൻ ഷേവ് ലുക്കിൽ വിജയ്; വൈറലായി ‘സെൽഫി’ വിഡിയോ

ദളപതി വിജയ്‍യുടെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ക്ലീൻ ഷേവ് ചെയ്ത വിജയ്‍യെയാണ് ഇതിൽ കാണാൻ സാധിക്കുക. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം എന്ന സിനിമയ്ക്കു വേണ്ടിയാണ് ഈ മേക്കോവർ. വർഷങ്ങൾക്കു േശഷമാണ് ക്ലീൻ ഷേവ് ലുക്കിൽ വിജയ് ഒരു സിനിമയിലെത്തുന്നത്.

പുതിയ സിനിമയുടെ ലൊക്കേഷനിൽ വച്ച് വിജയ് ആരാധകരുമായി ഇടപഴകാൻ സമയം കണ്ടെത്തി. ലൊക്കേഷൻ യൂണിറ്റിലുള്ള വണ്ടിയുടെ മുകളിൽ കയറി ആരാധകർക്കൊപ്പം തന്റെ സ്ഥിരം സെൽഫിയും അദ്ദേഹം എടുക്കുകയുണ്ടായി.

പുതിയ ചിത്രത്തിൽ അച്ഛന്റെയും മകന്റെയും വേഷത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും താരം എത്തുക. ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്‌യുടെ ചെറുപ്പം സിനിമയിൽ അവതരിപ്പിക്കുക. അതേസമയം, ഹോളിവുഡ് സിനിമകളായ ജെമിനി മാൻ, ഡിബി കൂപ്പർ എന്നിവയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ‘ഗോട്ട്’ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

വിജയ്‌യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗദരി എത്തുന്നു. ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭു ദേവ, അജ്മൽ അമീര്‍, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവും വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

യുവൻ ശങ്കർ രാജയാണ് സംഗീതം. സയൻസ് ഫിക്‌ഷൻ ഗണത്തിൽപെടുന്ന സിനിമയുമായാകും ഇത്തവണ വെങ്കട് പ്രഭുവിന്റെ വരവ്. നേരത്തെ വിര്‍ച്വൽ പ്രൊഡക്‌ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. ഇതിനായി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദർശിച്ചത് വാർത്തയായിരുന്നു.

English Summary:
Thalapathy Vijay recreates epic Neyveli selfie moment on ‘GOAT’ sets


Source link

Related Articles

Back to top button