സാത്വിക് സഖ്യം മുന്നോട്ട്

ക്വലാലംപുർ: 2024 സീസണിലെ ആദ്യ ബാഡ്മിന്റണ്‍ മത്സരമായ മലേഷ്യൻ ഓപ്പണ്‍ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ. ഇന്തോനേഷ്യയുടെ ബാഗസ് മൗലാന-മുഹമ്മദ് ഷൊഹിബുൾ കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. സ്കോർ: 21-18, 21-19. പ്രണോയ് പുറത്ത്
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ആദ്യ റൗണ്ടിൽ പുറത്ത്. ഡെന്മാർക്കിന്റെ ആൻഡേഴ്സ് അന്റോണ്സെനിനോട് നേരിട്ടുള്ള ഗെയിമിനായിരുന്നു പ്രണോയിയുടെ തോൽവി. സ്കോർ: 21-14, 21-11. മറ്റൊരു താരമായ ലക്ഷ്യസെന്നും ആദ്യ റൗണ്ടിൽ പുറത്തായി. ചൈനയുടെ വെങ് ഹോങ് യാങിനോട് 21-15, 21-16നാണ് ലക്ഷ്യസെന്നിന്റെ തോൽവി.
Source link