മൂന്ന് ജയിച്ച് യുണൈറ്റഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിക്ക് ആശ്വാസമായി എഫ്എ കപ്പ് മൂന്നാം റൗണ്ട് ജയം. മൂന്നാം ഡിവിഷൻ ക്ലബ്ബായ വിഗാൻ അത്ലറ്റിക്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് തോൽപ്പിച്ചത്. പ്രീമിയർ ലീഗിൽ 12-ാം സ്ഥാനത്താകുകയും യൂറോപ്പിൽ നിന്നും കാരബാവൊ കപ്പിൽനിന്നും പുറത്താകുകയും ചെയ്ത യുണൈറ്റഡിന് ആശ്വാസമാണ് എഫ്എ കപ്പ് നാലാം റൗണ്ടിലേക്കുള്ള മുന്നേറ്റം.
12 തവണ എഫ്എ കപ്പ് സ്വന്തമാക്കിയ ചരിത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഡീഗൊ ഡാലോട്ട് (22’), ബ്രൂണോ ഫെർണാണ്ടസ് (74’ പെനാൽറ്റി) എന്നിവരാണ് വലകുലുക്കിയത്.
Source link