WORLD

ഹൂതികള്‍ തൊടുത്ത ഡ്രോണുകളും മിസൈലുകളും വെടിവെച്ചുവീഴ്ത്തി യു.എസ്.-യു.കെ. സൈന്യങ്ങള്‍


വാഷിങ്ടണ്‍: ദക്ഷിണ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്കു നേര്‍ക്ക് യെമനിലെ ഹൂതികള്‍ തൊടുത്തുവിട്ട 21 ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി അമേരിക്കയും യു.കെ.യും. ചൊവ്വാഴ്ചയാണ് ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവ വെടിവെച്ചുവീഴ്ത്തിയതെന്ന് യു.എസ്. മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ 19- മുതല്‍ ചെങ്കടലിലെ കപ്പല്‍പ്പാതയ്ക്ക് നേര്‍ക്ക് ഹൂതികള്‍ നടത്തുന്ന 26-ാമത്തെ ആക്രമണമായിരുന്നു ചൊവ്വാഴ്ചത്തേതെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹൂതികള്‍ തൊടുത്ത 18 ഡ്രോണുകള്‍, രണ്ട് ആന്റി ഷിപ് ക്രൂയിസ് മിസൈലുകള്‍, ഒരു ആന്റി ഷിപ് ബാലിസ്റ്റിക് മിസൈല്‍ എന്നിവയാണ് യു.എസ്.-യുകെ. സൈന്യങ്ങള്‍ വെടിവെച്ചു വീഴ്ത്തിയിട്ടുള്ളത്.


Source link

Related Articles

Back to top button