ഇന്ത്യ തോറ്റു


മും​ബൈ: ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാ​മ​ത്തേ​യും അ​വ​സാ​ന​ത്തേ​തു​മാ​യ വ​നി​ത​ക​ളു​ടെ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ജ​യം. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു‌​ടെ പ​ര​ന്പ​ര ഓ​സ്ട്രേ​ലി​യ 2-1ന് ​സ്വ​ന്ത​മാ​ക്കി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 147 റ​ൺ​സ് നേ​ടി.

റി​ച്ച ഘോ​ഷ് (28 പ​ന്തി​ൽ 34) ആ‍​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ 18.4 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം​ക​ണ്ടു. ഓ​പ്പ​ണ​ർ മൂ​ണി 45 പ​ന്തി​ൽ 52 റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു. ക്യാ​പ്റ്റ​ൻ ഹീ​ലി 38 പ​ന്തി​ൽ 55 റ​ൺ​സ് നേ​ടി പു​റ​ത്താ​യി.


Source link

Exit mobile version