SPORTS
ഇന്ത്യ തോറ്റു
മുംബൈ: ഇന്ത്യക്കെതിരായ മൂന്നാമത്തേയും അവസാനത്തേതുമായ വനിതകളുടെ ട്വന്റി-20 മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരന്പര ഓസ്ട്രേലിയ 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി.
റിച്ച ഘോഷ് (28 പന്തിൽ 34) ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. ഓപ്പണർ മൂണി 45 പന്തിൽ 52 റൺസ് നേടി പുറത്താകാതെനിന്നു. ക്യാപ്റ്റൻ ഹീലി 38 പന്തിൽ 55 റൺസ് നേടി പുറത്തായി.
Source link