ജീവിതകാലം മുഴുവന്‍ ഹോട്ടല്‍ മുറിയില്‍ താമസിക്കുമെന്ന് എട്ടംഗകുടുംബം; ദിവസവാടക 11,000


ബെയ്ജിങ്: ചൈനയിലെ എട്ടംഗ സമ്പന്ന കുടുംബം 229 ദിവസമായി താമസിക്കുന്നത് ഹോട്ടല്‍ മുറിയില്‍. വീട്ടില്‍ താമസിക്കാന്‍ താത്പര്യമില്ലെന്നും ഹോട്ടല്‍വാസമാണ് സൗകര്യപ്രദം എന്നുമാണ് കുടുംബം പറയുന്നത്. അടുത്തകാലത്തൊന്നും ഹോട്ടലിലെ താമസം അവസാനിപ്പിക്കാനും ഇവര്‍ ആഗ്രഹിക്കുന്നില്ല. വ്യത്യസ്തമായ ഇവരുടെ ജീവിതം സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിക്കഴിഞ്ഞു.ചൈനയിലെ നന്‍യങ് സിറ്റിയിലെ ആഢംബര ഹോട്ടലിലാണ് കഴിഞ്ഞ 229 ദിവസമായി ഇവര്‍ താമസിക്കുന്നത്. ദിവസവാടകയായി നല്‍കുന്നതോ 1000 യുവാന്‍ (ഏകദേശം 11000 ഇന്ത്യന്‍ രൂപ). ജീവിതകാലം മുഴുവന്‍ ഒരു ഹോട്ടലില്‍ താമസിക്കാനാണ് ആഗ്രഹമെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.


Source link

Exit mobile version