ഭുവനേശ്വർ: 2024 സീസണ് സൂപ്പർ കപ്പിലെ ആദ്യജയം കോൽക്കത്തൻ പാരന്പര്യക്കാരായ ഈസ്റ്റ് ബംഗാൾ എഫ്സിക്ക്. അഞ്ച് ഗോൾ പിറന്ന സൂപ്പർ ത്രില്ലറിൽ 3-2ന് ഐഎസ്എൽ മുൻ ചാന്പ്യന്മാരായ ഹൈദരാബാദ് എഫ്സിയെ ഈസ്റ്റ് ബംഗാൾ കീഴടക്കി. ഒരു ഫ്രീകിക്ക് അടക്കം ഇരട്ട ഗോളുമായി ക്യാപ്റ്റൻ ക്ലീറ്റണ്‍ സിൽവയാണ് ഈസ്റ്റ് ബംഗാളിനെ ജയത്തിലേക്ക് നയിച്ചത്. 33-ാം മിനിറ്റിൽ ബ്രസീൽ താരമായ ക്ലീറ്റണ്‍ സിൽവ ബംഗാൾ ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ, 45-ാം മിനിറ്റിൽ രാംഹുഞ്ച്ഹുങ്കയിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. രണ്ടാം പകുതിക്ക് എട്ട് മിനിറ്റ് പ്രായമായപ്പോൾ സിൽവ (53’) രണ്ടാമതും ടീമിനെ ലീഡിലെത്തിച്ചു.
നിം ദോർജി തമാങിലൂടെ (78’) ഹൈദരാബാദ് വീണ്ടും ഒപ്പമെത്തി. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ക്രെസ്പോ പ്രീറ്റോ ഈസ്റ്റ് ബംഗാളിനെ ജയത്തിലെത്തിച്ച് മൂന്നാം ഗോൾ സ്വന്തമാക്കി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ മോഹന്‍ ബഗാന് 2-1ന് ശ്രീനിധി ഡെക്കാനെ തോല്‍പ്പിച്ചു. മുന്നില്‍നിന്നശേഷമാണ് ശ്രീനിധി ഗോള്‍ വഴങ്ങിയത്. വില്യം ആല്‍വസ് (29) ശ്രീനിധിയെ മുന്നിലെത്തിച്ചു.
Source link