സൂ​​പ്പ​​ർ ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​ന് കേരള ബ്ലാ​​സ്റ്റേ​​ഴ്സ് ഇന്ന് ക​​ള​​ത്തി​​ൽ


ഭു​​വ​​നേ​​ശ്വ​​ർ: ക​​ലിം​​ഗ സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ പോ​​രാ​​ട്ട​​ത്തി​​നാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി ഇ​​ന്ന് ക​​ള​​ത്തി​​ൽ. ഐ​​എ​​സ്എ​​ൽ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ എ​​തി​​രാ​​ളി ഐ ​​ലീ​​ഗ് സം​​ഘ​​മാ​​യ ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗാ​​ണ്. ഗ്രൂ​​പ്പ് ബി​​യി​​ൽ ന​​ട​​ക്കു​​ന്ന ബ്ലാ​​സ്റ്റേ​​ഴ്സ് x ലാ​​ജോം​​ഗ് പോ​​രാ​​ട്ടം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നാ​​ണ്. ഗ്രൂ​​പ്പ് ബി​​യി​​ൽ ഇ​​ന്ന് ന​​ട​​ക്കു​​ന്ന മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി​​യും ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​യും കൊ​​ന്പു​​കോ​​ർ​​ക്കും. ഐ ​​ലീ​​ഗ് സീ​​സ​​ണി​​ൽ 11 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​ഞ്ച് ജ​​യ​​വും നാ​​ല് സ​​മ​​നി​​ല​​യും ര​​ണ്ട് തോ​​ൽ​​വി​​യു​​മാ​​യി 19 പോ​​യി​​ന്‍റോടെ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗ്. ഐ​​എ​​സ്എ​​ല്ലി​​ൽ 12 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ എ​​ട്ട് ജ​​യ​​വും ര​​ണ്ട് സ​​മ​​നി​​ല​​യും ര​​ണ്ട് തോ​​ൽ​​വി​​യു​​മാ​​യി 26 പോ​​യി​​ന്‍റോടെ​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ് ഒ​​ന്നാ​​മ​​തു​​ള്ള​​ത്. ജീ​​ക്സ​​ണ്‍ തി​​രി​​ച്ചെ​​ത്തി സൂ​​പ്പ​​ർ ക​​പ്പി​​നു​​ള്ള കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ടീ​​മി​​ൽ ജീ​​ക്സ​​ണ്‍ സിം​​ഗ് ഉ​​ണ്ടെ​​ന്ന​​താ​​ണ് ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം. ഐ​​എ​​സ്എ​​ൽ സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ജീ​​ക്സ​​ണ്‍ വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു. ജീ​​ക്സ​​ണ്‍ സിം​​ഗി​​ന്‍റെ മ​​ട​​ങ്ങി​​വ​​ര​​വ് ടൂ​​ർ​​ണ​​മെ​​ന്‍റാ​​ണ് സൂ​​പ്പ​​ർ ക​​പ്പ്. പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ഫ്രെ​​ഡ്ഡി​​യും പ​​രി​​ശീ​​ല​​നം പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ഫ്രെ​​ഡ്ഡി സൂ​​പ്പ​​ർ ക​​പ്പി​​നു​​ള്ള കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് സം​​ഘ​​ത്തി​​ൽ ഇ​​ല്ല.

ദി​​മി​​ത്രി​​യോ​​സ് ഡ​​യ​​മാ​​ന്‍റ​​കോ​​സ്, ഖ്വാ​​മെ പെ​​പ്ര, ഡൈ​​സു​​കെ സ​​കാ​​യ്, മാ​​ർ​​ക്കൊ ലെ​​സ്കോ​​വി​​ച്ച്, മി​​ലോ​​സ് ഡ്രി​​ൻ​​സി​​ച്ച്, പ്രീ​​തം കോ​​ട്ടാ​​ൽ, പ്ര​​ബീ​​ർ ദാ​​സ്, റൂ​​യി​​വ ഹോ​​ർ​​മി​​പാം, വി​​പി​​ൻ മോ​​ഹ​​ന​​ൻ, ഡാ​​നി​​ഷ് ഫ​​റൂ​​ഖ്, ജീ​​ക്സ​​ണ്‍ സിം​​ഗ്, കെ.​​പി. രാ​​ഹു​​ൽ, നി​​ഹാ​​ൽ സു​​ധീ​​ഷ്, സ​​ച്ചി​​ൻ സു​​രേ​​ഷ്, സ​​ന്ദീ​​പ് സിം​​ഗ് തു​​ട​​ങ്ങി​​യ എ​​ല്ലാ മു​​ൻ​​നി​​ര​​താ​​ര​​ങ്ങ​​ളെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് സൂ​​പ്പ​​ർ ക​​പ്പി​​നു​​ള്ള ടീ​​മി​​നെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ച​​ത്.


Source link

Exit mobile version