WORLD

ലൈവിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറി തോക്കുധാരികള്‍; ജീവനക്കാരെ ബന്ദികളാക്കി | വീഡിയോ


ക്വിറ്റോ (ഇക്വഡോർ): തത്സമയ സംപ്രേക്ഷണത്തിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറിയ തോക്കുധാരികള്‍ ജീവനക്കാരെ ബന്ദികളാക്കി. ഇക്വഡോറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടി.സി. ടെലിവിഷന്‍ ചാനലിലേക്കാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരച്ചുകയറിയത്. തോക്കുചൂണ്ടി ഭീഷണി മുഴക്കിയ സംഘം ജീവനക്കാരോട് ചാനല്‍മുറിയില്‍ ഇരിക്കാനും നിലത്ത് കിടക്കാനും ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ തത്സമയം പുറത്തുവന്നശേഷം വൈകാതെ സംപ്രേക്ഷണം തടസപ്പെട്ടു. പശ്ചാത്തലത്തില്‍ വെടിവെപ്പിന്റെ ശബ്ദം കേട്ടിരുന്നെങ്കിലും ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. ഉടനെത്തിയ പോലീസ് ബന്ദികളെ മോചിപ്പിക്കുകയും അക്രമികളെ കീഴടക്കുകയും ചെയ്തു.


Source link

Related Articles

Back to top button