ടെലിവിഷൻ ബെഡ്റൂമിൽ വയ്ക്കാമോ? വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്?
വീട് നിർമിക്കുമ്പോൾ തന്നെ ടിവി എവിടെ വയ്ക്കണം എന്നുള്ള കാര്യം കൂടി തീരുമാനിക്കേണ്ടതാണ്. എത്ര ബെഡ്റൂം വേണം, വാഷ്റൂം എത്ര വേണം എന്നെല്ലാം തീരുമാനിക്കും. എ ന്നാൽ ഇത്തരം ചെറിയ കാര്യങ്ങൾ പലപ്പോഴും വിട്ടു പോകാറാണ് പതിവ്. വാസ്തു ശാസ്ത്രം അനുസരിച്ച് ബെഡ്റൂമിലും ഡൈനിങ് റൂമിലും ടെലിവിഷൻ വയ്ക്കാൻ പാടില്ല. പലപ്പോഴും ആളുകൾ പറയും വാസ്തു ശാസ്ത്രം കണ്ടുപിടിച്ച കാലത്ത് ടെലിവിഷൻ ഇല്ലായിരുന്നല്ലോ എന്ന്. ഇനിയും അനേകം കണ്ടു പിടുത്തങ്ങൾ ഉണ്ടായാലും അതെല്ലാം വാസ്തുവുമായി ബന്ധപ്പെടുത്തി ചിന്തിച്ചാണ് നിർദ്ദേശങ്ങൾ നൽകുന്നത്.
ടിവി കണ്ടുകൊണ്ടിരുന്നാൽ ഉറക്കം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. ഒന്നിലധികം ആളുകൾ കിടക്കുന്ന മുറിയാണെങ്കിൽ പ്രത്യേകിച്ചും. ഒരാൾക്ക് ഉറങ്ങാൻ താല്പര്യമുള്ളപ്പോൾ മറ്റൊരാൾക്ക് ടിവി കാണാനായിരിക്കും താല്പര്യം. ഇത് കലഹം ഉണ്ടാക്കാനും സാധ്യതയുണ്ട്. ആഹാരം കഴിക്കുമ്പോൾ അതിലാണ് ശ്രദ്ധിക്കേണ്ടത് എന്നാലാണ് രുചി അറിഞ്ഞ് ഭക്ഷി ക്കാൻ സാധിക്കുക. അല്ലെങ്കിൽ അതെല്ലാം യാന്ത്രികമായി പോകും. ടിവിയുടെ മുമ്പിൽ സ്നാക്സ് കൊറിച്ചു കൊണ്ടിരുന്നാൽ അറിയാതെ അമിതമായി കഴിച്ചു പോകാനും ഇടയുണ്ട്. ഭക്ഷണത്തോടൊപ്പം കാണുന്ന രംഗങ്ങളുടെ സ്വാധീനവും കൂടിയാകുമ്പോൾ അത് ചില ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.
അതിഥികൾ വരുമ്പോൾ ടിവി ഓഫ് ആക്കുന്നത് സാമാന്യ മര്യാദയുടെ ഭാഗമാണ്. അതുപോലെ ഊണ് കഴിക്കുമ്പോഴും ഉറങ്ങാൻ പോകുന്ന നേരത്തും ടിവി ഓഫ് ചെയ്യാനും തയാറാവണം. അത് പലപ്പോഴും സാധ്യമാകാതെ വരും. സീരിയലും സിനിമയും മറ്റും ഇടയ്ക്ക് വച്ച് നിർത്താൻ പലർക്കും ബുദ്ധിമുട്ടാണ്. വാസ്തുശാസ്ത്രം ഇത്തരം കാര്യങ്ങൾ നിർദ്ദേശിക്കുന്നതിൽ പ്രസക്തിയുണ്ട്. ബെഡ്റൂം ഒരു കാന്തിക വലയയമായി മാറാതിരിക്കാൻ വയറിങ്ങിലും ശ്രദ്ധിക്കേണ്ടതുണ്ട്.
ലേഖകൻDr. P. B. RajeshRama Nivas, Poovathum parambilNear ESI Dispensary, Eloor EastUdyogamandal P.O, Ernakulam 683501email : rajeshastro1963@gmail.comPhone : 9846033337
English Summary:
Do not keep TV in bed room
Source link