പദ്ധതി വിഹിതത്തിൽ വെട്ടിക്കുറവില്ല; തദ്ദേശ വിഹിതത്തിൽ മാത്രം നേരിയ വർധന

തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധി മൂലം അടുത്ത വർഷത്തെ ആസൂത്രണ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം തള്ളി, നിലവിലെ വർഷത്തിലെ അതേ നിരക്കിൽ തുടരാൻ ആസൂത്രണ ബോർഡ് തീരുമാനം. തദ്ദേശ സ്ഥാപന വിഹിതത്തിൽ മാത്രമാണ് അര ശതമാനത്തോളം വർധന വരുത്തിയത്. നിലവിലെ വർഷത്തിൽ 30,370 കോടി രൂപയുടെ പദ്ധതി വിഹിതമായിരുന്നു അനുവദിച്ചിരുന്നത്. കേന്ദ്ര വിഹിതം അടക്കം 38,620 കോടി രൂപയുടെ പദ്ധതിയാണു നടപ്പാക്കുന്നത്. സാന്പത്തിക പ്രതിന്ധിയെ തുടർന്നു സംസ്ഥാന വിഹിതത്തിൽ ഇതുവരെ 52 ശതമാനത്തോളം തുക മാത്രമാണ് ചെലവഴിക്കാനായത്. തദ്ദേശ വിഹിതത്തിൽ നേരിയ വർധന വരുത്തുന്നതോടെ 30,500 കോടി രൂപയായി ഉയരും. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിൽ പദ്ധതികൾക്ക് അന്തിമ രൂപം നൽകിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരുന്നു ഇന്നലെ പൂർണ ആസൂത്രണ ബോർഡ് യോഗം ചേർന്നത്. സാധാരണ ബജറ്റിന് ഒരു മാസം മുൻപാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ആസൂത്രണപദ്ധതിക്ക് അന്തിമരൂപം നൽകുന്നത്. എന്നാൽ, ഇത്തവണ വൈകി. സാന്പത്തിക അപര്യാപ്തത മൂലം കഴിഞ്ഞ വർഷവും പദ്ധതി വിഹിതം കുറച്ചിരുന്നു.
2022-23 വർഷത്തിൽ 39,665.19 കോടിയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിൽ നിലവിലെ സാന്പത്തിക വർഷം ഇത് 38,629.19 കോടിയായി കുറഞ്ഞു. ഗ്രാമീണവികസനം, ജലസേചനം, വൈദ്യുതി, സാമൂഹ്യനവീകരണം, ഗതാഗതം, കൃഷി തുടങ്ങി പന്ത്രണ്ടോളം മേഖലകളിലാണ് ആസൂത്രണപദ്ധതികൾ പണം ചെലവഴിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ വികസനത്തിന്റെ നല്ലൊരുപങ്കും നിർവഹിക്കപ്പെടുന്നത് ആസൂത്രണ പദ്ധതികളിലൂടെയാണ്.

Source link