ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ കാക്കയ്ക്ക് ഭക്ഷണം കൊടുത്താൽ വീടിന് ഐശ്വര്യം
ദുരിതങ്ങൾ മാറാൻപിതൃപ്രീതിയെങ്കില്‍ സന്തതിപരമ്പരകള്‍ നന്നായി വരും എന്നാണ് പറയുക. ഇതുപോലെ ശനിദേവനെ പ്രീതിപ്പെടുത്താന്‍ കാക്കയ്ക്ക് ആഹാരം നല്‍കുന്നത് നല്ലതാണെന്ന് പറയും. ശനി നല്ല ഫലങ്ങളും നല്‍കുമെങ്കിലും പൊതുവേ ശനിദശ എന്നാല്‍ മോശം കാലമെന്നാണ് നാം പറയുക. രോഗ, മരണദുരിതങ്ങള്‍ മാറി നില്‍ക്കുമെന്നതാണ് മറ്റൊരു വിശ്വാസം. അകാലമൃത്യു ആ കുടംബത്തില്‍ ഉണ്ടാകില്ലെന്നും കാക്കയ്ക്ക് ആഹാരം നല്‍കുന്നിലൂടെ സാധിയ്ക്കുമെന്നാണ് വിഷ്ണു, ഗരുഡ പുരാണങ്ങള്‍ പറയുന്നത്.You May Like: ഒരു നമ്പർ തെരഞ്ഞെടുക്കൂ 2024 – ലെ നിങ്ങളുടെ ഫലം അറിയാംകാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്ന രീതികാക്കയ്ക്ക് ആഹാരം നല്‍കുന്നത് എച്ചില്‍ നല്‍കുകയോ അല്ലെങ്കില്‍ നാം വലിച്ചറിയുന്ന ഭക്ഷണം അത് കഴിയ്ക്കുകയോ എന്നതല്ല. നാം കാക്കയ്ക്കായി ഭക്ഷണം നല്‍കുകയെന്നതാണ്. ഇത് നല്‍കാന്‍ ചിട്ടയുമുണ്ട്. നമ്മുടെ വീട്ടില്‍ ആഹാരം വെന്തിറങ്ങുന്ന സമയത്ത് മറ്റുള്ളവര്‍ കഴിയ്ക്കുന്നതിന് മുന്‍പായി ഒരു പാത്രത്തിലോ ഇലയിലോ കാക്കയ്ക്ക് കഴിയ്ക്കാന്‍ വീടിന്റെ തെക്കുകിഴക്ക് ഭാഗത്തോ അടുക്കളപ്പുറത്തോ വയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്. ആഹാരം ആറിയ ശേഷം വയ്ക്കുക. ഒരു ചിരട്ടയിലോ മറ്റോ അല്‍പം വെള്ളം വയ്ക്കുന്നതും നല്ലതാണ്. കാക്ക ഈ ആഹാരം സ്വീകരിച്ചാല്‍ ഇത് ഐശ്വര്യമുണ്ടാകുമെന്ന് പറയാം.കാക്കയ്ക്ക് എള്ള് നൽകിയാൽഇതുപോലെ കിടക്കുന്ന മുറിയില്‍ ഉപയോഗിയ്ക്കുന്ന തലയിണയുടെ അടിയില്‍ എള്ള് കിഴി കെട്ടി വയ്ക്കുക. ആഴ്ചയില്‍ ശനിയാഴ്ച ഇതില്‍ നിന്നും അല്‍പം എള്ള് കാക്കയ്ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കാം. ഇത് നല്ല രീതിയിലെ സാമ്പത്തിക ഉന്നതി നല്‍കുന്നു. ഇതുപോലെ ശത്രുദോഷം മാറാനും കഷ്ടതകള്‍ മാറാനുമെല്ലാം ഇതേറെ നല്ലതാണ്. ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍, പിതൃദോഷപരിഹാരത്തിന് എല്ലാം ഇത് നല്ലതാണ്. പിതൃതര്‍പ്പണത്തിന് എള്ള് പ്രധാനമാകുന്നതിന്റെ കാരണം ഇതുകൂടിയാണ്.ഈ നക്ഷത്രക്കാർഇതുപോലെ ചില പ്രത്യേക നക്ഷത്രക്കാര്‍ കാക്കയ്ക്ക് ആഹാരം നല്‍കി പ്രാര്‍ത്ഥിച്ചാല്‍ ഇരട്ടി ഫലമെന്നാണ് പറയുന്നത്. പൂരം, ഉത്രാടം, ചോതി, ഭരണി, പൂരാടം,വിശാഖം, മകയിരം, ആയില്യം, ഉത്രട്ടാതി, രേവതി എന്നിങ്ങനെ നക്ഷത്രക്കാരുളള സ്ത്രീകള്‍ കാക്കയ്ക്ക് ആഹാരം നല്‍കുന്നത് വീട്ടില്‍ സര്‍വൈശ്വര്യം വരുത്തുന്നതിനും തടസം മാറുന്നതിനും നല്ലതാണ്. കാക്ക ആഹാരം സ്വീകരിയ്ക്കുന്നില്ലെങ്കില്‍ ഇത് പിതൃദോഷലക്ഷണമാണ്. ഇതിന് ജ്യോതിഷപരിഹാരം തേടുന്നത് നല്ലതാണ്. ഇത് നല്ല സൂചനയല്ല.
Source link