INDIALATEST NEWS

പുണെ ഉപതിരഞ്ഞെടുപ്പ്: ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി ∙ പുണെ ലോക്സഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്താനുള്ള ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അതേസമയം സീറ്റ് ഏറെക്കാലമായി ഒഴിച്ചിട്ടതിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ വിമർശിച്ച സുപ്രീം കോടതി ഉപതിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ മാർഗനിർദേശം നൽകുമെന്നും പറഞ്ഞു. 
കഴിഞ്ഞ മാർച്ച് 29ന് ബിജെപിയുടെ എംപി ഗിരീഷ് ബാപ്പഡ് അന്തരിച്ചതിനെ തുടർന്നാണ് ഒഴിവു വന്നത്. അന്നു മുതൽ തിരഞ്ഞെടുപ്പു കമ്മിഷൻ എന്തു ചെയ്യുകയായിരുന്നുവെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജഡ്ജിമാരായ ജെ.ബി.പർധിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വിമർശിച്ചു.

നിലവിലുള്ള ലോക്സഭയുടെ കാലാവധി ജൂൺ 16നു പൂർത്തിയാകുമെന്നും പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമാകില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ കോടതിയെ അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതിയിലെ ഹർജിക്കാരനായ പുണെ സ്വദേശി സുഘോഷ് ജോഷി ഉൾപ്പെടെയുള്ളവർക്കു നോട്ടിസ് അയയ്ക്കാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

English Summary:
Supreme Court quashed High Court order for Pune by election


Source link

Related Articles

Back to top button