SPORTS

പ​​​​രാ​​​​ഗി​​​​ന് അ​​​​തി​​​​വേ​​​​ഗ സെ​​​​ഞ്ചു​​​​റി


റാ​​​​യ്പു​​​​ർ: ര​​​​ഞ്ജി ട്രോ​​​​ഫി ക്രി​​​​ക്ക​​​​റ്റി​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​മേ​​​​റി​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ സെ​​​​ഞ്ചു​​​​റി സ്വ​​​​ന്ത​​​​മാ​​​​ക്കി ആ​​സാം ക്യാ​​​​പ്റ്റ​​​​ൻ റി​​​​യ​​​​ൻ പ​​​​രാ​​​​ഗ്. എ​​​​ലൈ​​​​റ്റ് ഗ്രൂ​​​​പ്പ് ബി​​​​യി​​​​ൽ ഛത്തീ​​​​സ്ഡ​​​​ഡി​​​​നെ​​​​തി​​​​രേയു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് പ​​​​രാ​​​​ഗി​​​​ന്‍റെ മി​​​​ന്നു​​​​ന്ന സെ​​​​ഞ്ചു​​​​റി പി​​​​റ​​​​ന്ന​​​​ത്. 56 പ​​​​ന്തി​​​​ൽ​​നി​​​​ന്നാ​​​​ണ് ആ​​​​സാം നാ​​​​യ​​​​ക​​​​ൻ സെ​​​​ഞ്ചു​​​​റി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. 87 പ​​​​ന്തി​​​​ൽ​​നി​​​​ന്ന് 155 റ​​​​ണ്‍​സാ​​​​ണു താ​​​​രം നേ​​​​ടി​​​​യ​​​​ത്. 11 ഫോ​​​​റു​​​​ക​​​​ളും 12 സി​​​​ക്സ​​​​റു​​​​ക​​​​ളും അ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് ഇ​​​​ന്നിം​​​​ഗ്സ്. ര​​​​ഞ്ജി ട്രോ​​​​ഫി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​മേ​​​​റി​​​​യ സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ഋ​​​​ഷ​​​​ഭ് പ​​​​ന്താ​​​​ണ്. 2016ൽ ​​​​ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​നെ​​​​തി​​​​രേ 48 പ​​​​ന്തി​​​​ൽ നി​​ന്നാ​​ണു പ​​​​ന്ത് സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ​​​​ത്. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​സാ​​​​മി​​​​നെ ഇ​​​​ന്നി​​​​ംഗ്സ് തോ​​​​ൽ​​​​വി​​​​യി​​​​ൽ നി​​​​ന്ന് ര​​​​ക്ഷി​​​​ച്ച​​​​ത് പ​​​​രാ​​​​ഗി​​ന്‍റെ സെ​​​​ഞ്ചു​​​​റി പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ്.

ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ഛത്തീ​​​​സ്ഗ​​​​ഡ് 327 റ​​​​ണ്‍​സ് നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ ആ​​​​സാം 154 റ​​​​ണ്‍​സി​​​​ന് പു​​​​റ​​​​ത്താ​​​​യി​​​​രു​​​​ന്നു. ഫോ​​​​ളോ ഓ​​​​ണ്‍ ചെ​​​​യ്ത ആ​​​​സാ​​​​മി​​​​നെ പൊ​​​​രു​​​​താ​​​​വു​​​​ന്ന സ്കോ​​​​റി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​ഗി​​ന്‍റെ ഒ​​​​റ്റ​​​​യാ​​​​ൾ പ്ര​​​​ക​​​​ട​​​​നം. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​സാം 10 വി​​​​ക്ക​​​​റ്റി​​​​നു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.


Source link

Related Articles

Back to top button