Site icon onlinekeralanews.com

ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖർ ബിജെപിയിൽ


തിരുവനന്തപുരം: മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെയുള്ള ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖരായ16 പേർ ഇന്നലെ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടിയിലേക്ക് സ്വീകരിച്ചു. സാമൂഹിക പ്രവർത്തക ശ്രീക്കുട്ടി നമിത, ഭരതനാട്യ നർത്തകി ആദ്രിജ ദാസ്, ലിബർട്ടി ഫൗണ്ടേഷൻ പ്രസിസിഡന്റ് രഞ്ജിനി പിള്ള, മെട്രോ എംപ്ലോയിസ് സംഘ് ജോയിന്റ് സെക്രട്ടറി മീരാ മുരളി, കേരളാ ട്രാൻസ്‌ജെന്റർ ക്രിക്കറ്റ് ടീം ക്യാപ്ടൻ യെലോഹിം ആദ്രിക്, ദേവികുളം സ്വദേശിയായ റീന, കോട്ടയം സ്വദേശികളായ ഋതു നന്ദ, കൊല്ലം സ്വദേശികളായ സ്‌നേഹ ജി, ഉണ്ണിമായ, ശ്രീദേവി, മണിക്കുട്ടി, കല്ലു കല്യാണി, അഖിൽ അച്യുത് എന്നിവരാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.


Source link

Exit mobile version