WORLD

ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഓപ്പൺഹൈമർ


ലോ​സ് ആ​ഞ്ച​ല​സ്: ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ സം​വി​ധാ​നം ചെ​യ്ത ഓ​പ്പ​ൺ​ഹൈ​മ​ർ അ​ഞ്ച് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. ചി​ത്ര​ത്തി​ൽ അ​ണു​ബോം​ബി​ന്‍റെ പി​താ​വാ​യ റോ​ബ​ർ​ട്ട് ഓ​പ്പ​ൺ​ഹൈ​മ​ർ എ​ന്ന ശാ​സ്ത്ര​ജ്ഞ​നെ അ​വ​ത​രി​പ്പി​ച്ച ഐ​റി​ഷ് ന​ട​ൻ കി​ലി​യ​ൻ മ​ർ​ഫി മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​വും, വി​ല്ല​ൻ സ്വ​ഭാ​വ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച റോ​ബ​ർ​ട്ട് ഡൗ​ണി ജൂ​ണി​യ​ർ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ചി​ത്രം, സം​വി​ധാ​നം, സം​ഗീ​തം എ​ന്നി​വ​യ്ക്കു​ള്ള അ​വാ​ർ​ഡു​ക​ളും ഓ​പ്പ​ൺ​ഹൈ​മ​ർ സ്വ​ന്ത​മാ​ക്കി. മാ​ർ​ട്ടി​ൻ സ്കോ​ർ​സെ സം​വി​ധാ​നം ചെ​യ്ത ‘കി​ല്ലേ​ഴ്സ് ഓ​ഫ് ദ ​ഫ്ല​വ​ർ മൂ​ൺ‌’ ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ ലി​ലി ഗ്ലാ​ഡ്സ്റ്റോ​ൺ മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഈ ​അ​വാ​ർ​ഡ് നേ​ടു​ന്ന ആ​ദ്യ വ്യ​ക്തി​യാ​ണ് ഇ​വ​ർ. ദ ​ഹോ​ൾ​ഡോ​വേ​ഴ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഡാ​വി​ൻ ജോ​യ് റാ​ഡോ​ൾ​ഫ് മി​ക​ച്ച സ​ഹ​ന​ടി​യാ​യി.

140 കോ​ടി ഡോ​ള​ർ ക​ള​ക്‌​ഷ​ൻ നേ​ടി​യ ‘ബാ​ർ​ബി’ ബോ​ക്സ് ഓ​ഫീ​സ് നേ​ട്ട​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി. ഫ്രാ​ൻ​സി​ൽ​നി​ന്നു​ള്ള അ​നാ​ട്ട​മി ഓ​ഫ് ഹാ​ൾ ആ​ണ് മി​ക​ച്ച ഇം​ഗ്ലീ​ഷ് ഇ​ത​ര ചി​ത്രം. ടെ​ലി​വി​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച പ​ര​ന്പ​ര​യാ​യി ‘സ​ക്സ​ഷ​ൻ’ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


Source link

Related Articles

Back to top button