കലിംഗ പിടിക്കാൻ
ഭുവനേശ്വർ: 2024 സൂപ്പർ കപ്പ് ഫുട്ബോൾ പോരാട്ടം ഇന്നു മുതൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ. സ്പോണ്സർഷിപ്പിന്റെ പേരിൽ കലിംഗ സൂപ്പർ കപ്പ് എന്നാണ് ടൂർണമെന്റ് അറിയപ്പെടുക. ജിയോസിനിമ ടൂർണമെന്റ് ലൈവ് ആയി പ്രക്ഷേപണം ചെയ്യും. ഇന്നലെ നടന്ന ഇന്റർ കാശി x രാജസ്ഥാൻ യുണൈറ്റഡ് യോഗ്യതാ മത്സരത്തിൽ ഇന്റർ കാശി വൻ ജയം (5-0) സ്വന്തമാക്കി. ഇതോടെ ടൂർണമെൻറിലെ 16 ടീമുകളുടെയും ചിത്രം വ്യക്തമായി. കേരളത്തിൽനിന്നു കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള ടീമുകളാണുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിലാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പുർ എഫ്സി, ഐ ലീഗ് ക്ലബ്ബായ ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകളാണു ഗ്രൂപ്പ് ബിയിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ളത്. ഐഎസ്എല്ലിലെ 12 ടീമുകൾക്കൊപ്പം ഐ ലീഗിൽനിന്നുള്ള കോഴിക്കോട് ക്ലബ് ഗോകുലം കേരള എഫ്സി അടക്കം നാല് ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കുന്നുണ്ട്. ഗ്രൂപ്പ് സിയിൽ മുംബൈ സിറ്റി, ചെന്നൈയിൻ, പഞ്ചാബ് എഫ്സി എന്നീ ടീമുകൾക്കൊപ്പമാണ് ഗോകുലം കേരള. ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞ് നേരിട്ട് സെമി ഫൈനൽ മത്സരങ്ങളാണ്. ഗ്രൂപ്പുകളിൽനിന്ന് ഒരു ടീമിനു മാത്രമേ സെമി ഫൈനലിനു യോഗ്യത നേടാനാകൂ. ഇന്ന് രണ്ടു മത്സരങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഐഎസ്എൽ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാൾxഹൈദരാബാദ് എഫ്സി മത്സരത്തോടെ സൂപ്പർ കപ്പിനു തുടക്കമാകും. ഐഎസ്എല്ലിൽ എട്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാൾ ജയത്തോടെ ടൂർണമെന്റിനു തുടക്കമിടാനാണ് ഇറങ്ങുന്നത്. ഐഎസ്എലിൽ ഈ സീസണിൽ ഒരു ജയം പോലുമില്ലാതെ നാലു പോയിന്റുമായി അവസാന സ്ഥാനക്കാരായി നിൽക്കുന്ന ഹൈദരാബാദ് സൂപ്പർ കപ്പിലൂടെ ഒരു തിരിച്ചുവരവാണു ലക്ഷ്യമിടുന്നത്.
രണ്ടാം മത്സരത്തിൽ കരുത്തരായ മോഹൻബഗാൻ ഐലീഗ് ക്ലബ് ശ്രീനിധി ഡെക്കാനെ നേരിടും. ഗ്രൂപ്പ് എയിൽ 19ന് നടക്കുന്ന മോഹൻ ബഗാൻxഈസ്റ്റ് ബംഗാൾ കോൽക്കത്ത ഡെർബിയാകും കൂടുതൽ ശ്രദ്ധാകേന്ദ്രമാകുക. ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും ഐഎസ്എല്ലിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഒരു കിരീടം നേടുകയെന്ന ലക്ഷ്യത്തോടെയാണു സൂപ്പർ കപ്പിന് ഇറങ്ങുന്നത്. നാളെയാണു ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം. ഷില്ലോംഗ് ലാജോംഗാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഗ്രൂപ്പ് എ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാൾ ഹൈദരാബാദ് ശ്രീനിധി ഡെക്കാൻ ഗ്രൂപ്പ് ബി കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് ജംഷഡ്പുർ എഫ്സി ഷില്ലോംഗ് ലാജോംഗ് ഗ്രൂപ്പ് സി മുംബൈ സിറ്റി ചെന്നൈയിൻ പഞ്ചാബ് എഫ്സി ഗോകുലം കേരള ഗ്രൂപ്പ് ഡി എഫ്സി ഗോവ ഒഡീഷ എഫ്സി ബംഗളൂരു എഫ്സി ഇന്റർ കാശി
Source link