അതിഗംഭീരം: കാതലിലെ തങ്കനെ പ്രശംസിച്ച് ഗൗതം മേനോൻ

കാതലിലെ തങ്കന് അഭിനന്ദനവുമായി സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ. മമ്മൂട്ടി–ജിയോ ബേബി ചിത്രം കാതലിൽ തങ്കൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സുധി കോഴിക്കോടിനാണ് ഗൗതം വാസുദേവിന്റെ അഭിനന്ദന സന്ദേശം എത്തിയത്. ‘അതിഗംഭീരം’ എന്നാണ് സുധി കോഴിക്കോടിന്റെ അഭിനയത്തെ ഗൗതം വാസുദേവ് വിശേഷിപ്പിച്ചത്.
‘‘സിനിമ കണ്ടു, ശരിക്കും ഇഷ്ടപ്പെട്ടു. നിങ്ങൾ അതിഗംഭീരമായി ചെയ്തിട്ടുണ്ട്. ഇത്രയും കരുത്തുള്ള സിനിമയായിട്ടും എത്ര സൂക്ഷ്മമായാണ് ചിത്രീകരിച്ചിരിക്കുന്നത്! എനിക്കൊരുപാട് ഇഷ്ടമായി,’’ ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.
ഗൗതം വാസുദേവിന്റെ അഭിനന്ദന സന്ദേശം സുധി കോഴിക്കോടാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. വലിയൊരു ആദരവായി അദ്ദേഹത്തിന്റെ അഭിനന്ദനത്തെ കാണുന്നുവെന്ന് സുധി കോഴിക്കോട് കുറിച്ചു.
കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയ കാതലിന് മികച്ച പ്രതികരണമാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നു ലഭിക്കുന്നത്. തിയറ്ററിൽ 50 ദിവസം പിന്നിട്ട ചിത്രം നല്ല കലക്ഷനും നേടിയിരുന്നു.
English Summary:
Gautham Menon all praise for Kozhikode Sudhi’s performance in Kaathal Movie
Source link