‘ആര്‍ആർആറി’നു ശേഷം ജൂനിയർ എൻടിആർ പ്രധാന േവഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ദേവര’ ഗ്ലിംപ്സ് വിഡിയോ പുറത്തിറങ്ങി. കൊരട്ടല ശിവയാണ് സംവിധാനം. ആരാധകരേയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കുന്ന വിഡിയോയിൽ മാസ് ലുക്കിലാണ് ജൂനിയർ എൻടിആർ എത്തുന്നത്. കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.
‘‘ഈ കടലില്‍ മത്സ്യങ്ങളെക്കാള്‍ അധികം രക്തമാണ്, അതിനാലാണ് ഇതിന് ചെങ്കടല്‍ എന്നു പേര്’’ എൻടിആറിന്റെ മാസ് ഡയലോഗും വിഡിയോയുടെ ആകർഷണമാണ്.അനിരുദ്ധിന്റെ ഓള്‍ ഹെയ്ല്‍ ദ് ടൈഗര്‍ എന്ന ഗാനശകലവും ഗ്ലിംപ്സ് വിഡിയോയ്ക്ക് മാറ്റുകൂട്ടുന്നു.
എന്‍ടിആര്‍ ആര്‍ട്സും യുവസുധ ആര്‍ട്സും ചേര്‍ന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലിഖാൻ വില്ലനാകുന്നു. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരമായ ജാൻവി കപൂറാണ് നായിക. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര.
യുവസുധ ആർട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
English Summary:
Devara Part-1 | Glimpse
Source link