മാളവികയുടെ വിവാഹനിശ്ചയത്തിനിടയിലെ ജയറാം മൊമന്റ്സ്; വിഡിയോ
മാളവിക ജയറാമിന്റെ വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള മനോഹര വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വിവാഹനിശ്ചയത്തിനായി അണിഞ്ഞൊരുങ്ങിയ മാളവികയെ കാണുന്ന ജയറാമിന്റെ സന്തോഷം വിഡിയോയിൽ കാണാം. കൂർഗിൽ വച്ചു നടന്ന ചടങ്ങിൽ മാളവികയുടെയും നവ്നീതിന്റെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
അപർണ ബാലമുരളി നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത്.
വിവാഹനിശ്ചയ ചടങ്ങില്‍ ജയറാം പങ്കുവച്ച വാക്കുകൾ ഇങ്ങനെ: ‘‘ഇത്തരത്തിലുള്ള ചടങ്ങുകൾ നമ്മൾ എത്രയോ ദിവസങ്ങളും മാസങ്ങളും മുൻപ് പ്ലാൻ ചെയ്യുന്നതാണ്. മനസ്സിൽ ഒരു സ്വപ്നം പോലെ കൊണ്ട് നടക്കുന്നതാണ്. പ്രത്യേകിച്ച് ചക്കിയുടെ നിശ്ചയം എന്ന് പറയുന്നത് എന്റെയും അശ്വതിയുടെയും എത്രയോ വർഷത്തെ സ്വപ്നമാണ്. കണ്ണന് ഞാൻ കുട്ടിക്കാലത്ത് കഥ പറഞ്ഞുകൊടുക്കും. അവന് ഇഷ്ടം ആനക്കഥയാണ്. ഞാൻ എപ്പോ ഷൂട്ടിങ് കഴിഞ്ഞു വന്നാലും രാത്രി എത്ര താമസിച്ചാലും ‘അപ്പാ ആനക്കഥ പറ അപ്പാ’ എന്ന് പറയും. ആനക്കഥ എന്നുവച്ചാൽ മറ്റൊന്നുമല്ല. പെരുമ്പാവൂർ പണ്ട് ഞങ്ങളുടെ നാട്ടില്‍ മദം പിടിച്ച ഒരു ആനയുടെ കഥ. ആ ആനയുടെ പിന്നാലെ ഞാൻ ഓടുന്ന ഒരു കഥ എന്റെ അച്ഛൻ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.
>ഞാൻ ആ കഥാപാത്രം കണ്ണനെ ആക്കിയിട്ട് അവനോട് കഥ പറയും. അവസാനം കണ്ണൻ പോയി ആനയെ കൊണ്ട് വന്നു തളച്ച കഥ പറഞ്ഞ് അവനു ഒരു വീര പരിവേഷം കൊടുക്കും. അപ്പോഴേക്കും അവൻ ഉറങ്ങിപോകും. ചക്കിക്ക് അശ്വതിയും ഞാനും പറഞ്ഞു കൊടുക്കുന്നത് സിൻഡ്രല്ലയുടെ കഥയാണ്. ഒരിക്കൽ ചക്കിക്ക് ഒരു രാജകുമാരൻ വരും. ഭയങ്കര സുന്ദരനായ ഒരു രാജകുമാരൻ ചക്കിയെ തേടി വെള്ള കുതിരവണ്ടിയിൽ വരും. അങ്ങനത്തെ കഥകളാണ് ഞങ്ങൾ പറഞ്ഞുകൊടുത്തിട്ടുള്ളത്. അങ്ങനെ ഒരു രാജകുമാരനെ തന്നെ ചക്കിക്ക് ഗുരുവായൂരപ്പൻ കൊണ്ട് കൊടുത്തു. ഞങ്ങളുടെ ഒരുപാടുകാലത്തെ സ്വപ്നമാണ്. രണ്ടുമൂന്നു ദിവസമായി പല പ്രശ്നങ്ങളാണ്. ചെന്നൈയിൽ മഴ, പലർക്കും പല സ്ഥലത്തുനിന്നും എത്തിപ്പെടാൻ പറ്റുന്നില്ല, അപ്പോഴൊക്കെ ഗിരീഷ് എന്റടുത്തു പറയും ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ട് എല്ലാം ഭംഗിയായി നടക്കും. അങ്ങനെ ഇന്ന് ഗുരുവായൂരപ്പൻ എല്ലാം ഭംഗിയാക്കി തന്നു. 2024 മെയ് മാസം മൂന്നാം തീയതി ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ചിട്ട് വിവാഹം നടത്താനുള്ള ശക്തിയും ഭാഗ്യവും ഭഗവാൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും എല്ലാ അനുഗ്രഹവും ഉണ്ടാകണം.’’
ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ പങ്കുവച്ചിട്ടില്ലായിരുന്നു.
മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
English Summary:
Catching feelings & flights: Malavika Jayaram & Navaneeth
Source link