INDIALATEST NEWS
ഡൽഹിയിൽ വീണ്ടും സംഘം ചേർന്ന് പീഡനം; ഇരയായത് 12 വയസ്സുകാരി
ന്യൂഡൽഹി∙ പണം നൽകാമെന്നു പ്രലോഭിപ്പിച്ച് 12 വയസ്സുകാരിയെ കൂട്ടിക്കൊണ്ടു പോയി സംഘം ചേർന്നു പീഡിപ്പിച്ചതിന് പ്രായപൂർത്തിയാകാത്ത 3 പേർ ഉൾപ്പടെ 5 പേർ പിടിയിലായി. ഡൽഹി സദർബസാറിൽ ആക്രി പെറുക്കി വിൽക്കുന്ന പെൺകുട്ടിയെ പരിചയക്കാരിയായ സ്ത്രീയാണു ജോലിയും പണവും നൽകാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയത്. ഇവരുടെ താൽക്കാലിക ടെന്റിൽ സമീപത്തെ കടയുടമയും ആൺകുട്ടികളും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.
വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. വീട്ടിൽ മടങ്ങിയെത്തിയ കുട്ടി ബന്ധുവായ മറ്റൊരു കുട്ടിയെ അറിയച്ചതോടെയാണ് പീഡന വിവരം മാതാപിതാക്കൾ അറിഞ്ഞതും പൊലീസിൽ പരാതിപ്പെട്ടതും.
English Summary:
Gang rape again in Delhi
Source link