ആലപ്പുഴയിൽ യുപി ലീഡ്

ആലപ്പുഴ: രഞ്ജിട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഉത്തർപ്രദേശ്. എസ്ഡി കോളജ് ഗ്രൗണ്ടിൽനടക്കുന്ന മത്സരത്തിൽ യുപി 59 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ അവർ മൂന്നാംദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 219 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഇതോടെ 278 റണ്‍സിന്റെ ലീഡ് യുപിക്കായി. ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 302ന് എതിരേ കേരളം 243നു പുറത്തായി. സന്ദർശകർക്കായി അങ്കിത് രജ്പുത് അഞ്ച് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി.
ക്യാപ്റ്റൻ ആര്യൻ ജുയാലിന്റെ സെഞ്ചുറിയാണ് ഉത്തർപ്രദേശിന്റെ രണ്ടാം ഇന്നിംഗ്സിനു കരുത്തേകിയത്. 186 പന്തിൽ 115 റണ്‍സുമായി ആര്യൻ ക്രീസിലുണ്ട്. 49 റണ്‍സുമായി പ്രിയം ഗാർഗ് ആര്യനൊപ്പം ക്രീസിൽ തുടരുന്നു.
Source link