എല്ലാവർഷവും മാമ്മോദീസാദിനം ആഘോഷിക്കണം: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഈശോയുടെ ജ്ഞാനസ്നാന തിരുനാൾ ദിനമായിരുന്ന ഇന്നലെ ഫ്രാൻസിസ് മാർപാപ്പ 16 ശിശുക്കളെ മാമ്മോദീസ മുക്കി. പതിവുപോലെ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലായിരുന്നു ചടങ്ങുകൾ. ഓരോരുത്തരെയായിട്ടാണു മാർപാപ്പ മാമോദീസ മുക്കിയത്. തുറന്ന ഹൃദയത്തോടെയും നിഷ്കളങ്കതയോടെയും വിശ്വാസം സ്വീകരിക്കുന്നതിനു ശിശുക്കളെ മാതൃകയാക്കണമെന്നു മാർപാപ്പ പറഞ്ഞു. മാമ്മോദീസാദിനം ജന്മദിനംപോലെ ആഘോഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ക്രിസ്ത്യാനിയായ ദിവസം എന്നാണെന്ന് അവരോർത്തിരിക്കണം. എല്ലാ വർഷവും അതാഘോഷിക്കണം. മാതാപിതാക്കളും തലതൊടുന്ന അപ്പനമ്മമാരും കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളരാൻ സഹായിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
Source link