ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന് ന​ദാ​ൽ ഇ​ല്ല


ബ്രി​സ്ബെ​യ്ൻ: ലോ​ക മു​ൻ​ ഒ​ന്നാം ന​ന്പ​ർ പു​രു​ഷ ടെ​ന്നീ​സ് താ​രം റാ​ഫേ​ൽ ന​ദാ​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്ന് പി​ന്മാ​റി. ഇ​ടു​പ്പി​നേ​റ്റ പ​രി​ക്കാ​ണ് കാ​ര​ണം. ബ്രി​സ്ബ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​നി​ടെ ന​ദാ​ലി​ന് പ​രി​ക്കേ​റ്റി​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് ന​ദാ​ൽ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​നി​ടെ പ​രി​ക്കേ​റ്റ ന​ദാ​ൽ ഒ​രു വ​ർ​ഷ​ത്തി​ന​ടുത്ത് ക​ള​ത്തി​ന് പു​റ​ത്തി​രു​ന്ന ശേ​ഷ​മാ​ണ് ബ്രി​സ്ബ​ൻ ടൂ​ർ​ണ​മെ​ന്‍റി​നെ​ത്തി​യ​ത്. ഈ ​മാ​സം 14 മു​ത​ൽ 28 വ​രെ​യാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍. നി​ല​വി​ലെ പു​രു​ഷ ചാ​ന്പ്യ​ൻ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്.


Source link

Exit mobile version