WORLD

ബംഗ്ലാദേശിൽ ഹസീന തുടരും ; പ്രതിപക്ഷവും ജനങ്ങളും ബഹിഷ്കരിച്ച തെരഞ്ഞെടുപ്പ്


ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ പ്ര​തി​പ​ക്ഷ​ത്തി​നു പു​റ​മേ ജ​ന​ങ്ങ​ളും ബ​ഹി​ഷ്ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷേ​ഖ് ഹ​സീ​ന അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്നു​റ​പ്പി​ച്ചു. ഹ​സീ​ന മൊ​ത്ത​ത്തി​ൽ അ​ഞ്ചാം ത​വ​ണ​യും തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​ര​മാ​യ​പ്പോ​ഴേ​ക്കും 40 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ് നി​ര​ക്ക്. നാ​ലി​നു വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു. 2018ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളിം​ഗു​ണ്ടാ​യി​രു​ന്നു. വോ​ട്ടെ​ണ്ണ​ലി​ൽ ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗ് മു​ന്നി​ലെ​ത്തു​മെ​ന്നാ​ണു സ്വ​ത​ന്ത്ര നി​രീ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം. എ​ഴു​പ​ത്താ​റു​കാ​രി​യാ​യ ഹ​സീ​ന വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ മു​ന്നി​ലാണെ​ങ്കി​ലും ഏ​കാ​ധി​പ​ത്യ​പ്ര​വ​ണ​ത കാ​ട്ടു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ൽ പാ​ർ​ട്ടി(​ബി​എ​ൻ​പി)​യെ തീ​വ്ര​വാ​ദ​സം​ഘ​ട​ന​യാ​യി മു​ദ്ര​കു​ത്തി നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

ബി​എ​ൻ​പി​യു​ടെ പ​ര​മോ​ന്ന​ത നേ​താ​വ് താ​രി​ഖ് റ​ഹ്‌മാ​ൻ ബ്രി​ട്ട​നി​ൽ സ്വ​യം പ്ര​വാ​സ​ത്തി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ച ബി​എ​ൻ​പി വോ​ട്ടെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടു ദി​വ​സം പൊ​തു പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ർ​ല​മെ​ന്‍റി​ലെ 300 സീ​റ്റു​ക​ളി​ലേ​ക്കാ​യി​രു​ന്നു മ​ത്സ​രം. 436 സ്വ​ത​ന്ത്ര​ർ മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു വി​ശ്വാ​സ്യ​ത​വ​രു​ത്താ​ൻ അ​വാ​മി ലീ​ഗ്ത​ന്നെ​യാ​ണു സ്വ​ത​ന്ത്ര​​രെ നി​ർ​ത്തി​യ​തെ​ന്നു ബി​എ​ൻ​പി ആ​രോ​പി​ക്കു​ന്നു. ബം​ഗ്ലാ​ദേ​ശ് സ്ഥാ​പ​ക​ൻ മു​ജീ​ബു​ർ റ​ഹ്‌മാ​ന്‍റെ മ​ക​ളാ​യ ഷേ​ക്ക് ഹ​സീ​ന 1996 മു​ത​ൽ 2001 വ​രെ​യും 2009 മു​ത​ലി​ങ്ങോ​ട്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്.


Source link

Related Articles

Back to top button