വഡോദര: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ഇരട്ട സെഞ്ചുറിയുമായി തന്റെ ബാറ്റിംഗ് ക്ലാസ് മങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി ചേതേശ്വർ പൂജാര. ജാർഖണ്ഡിനെതിരേ സൗരാഷ് ട്രയ്ക്കുവേണ്ടി ഒന്നാം ഇന്നിംഗ്സിൽ ചേതേശ്വർ പൂജാര 243 റണ്‍സുമായി പുറത്താകാതെനിന്നു. 356 പന്ത് നേരിട്ട് 30 ഫോറിന്റെ സഹായത്തോടെയാണ് പൂജാരയുടെ ഇരട്ടസെഞ്ചുറി. സ്കോർ: ജാർഖണ്ഡ് 142, 140/2. സൗരാഷ്ട്ര 578/4. ഡബിൾ നന്പർ 17 ചേതേശ്വർ പൂജാര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നേടുന്ന 17-ാം ഡബിൾ സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 17 ഇരട്ടസെഞ്ചുറിയുള്ള ഏക ഇന്ത്യക്കാരനാണ് പൂജാര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ടസെഞ്ചുറിയിൽ ഓസ്ട്രേലിയൻ ഇതിഹാസം ഡോണ്‍ ബ്രാഡ്മാൻ (37), ഇംഗ്ലീഷ് മുൻ കളിക്കാരായ വാലി ഹാമണ്ട് (36), പാറ്റ്സി ഹെൻഡ്രെൻ (22) എന്നിവർക്കു പിന്നിൽ ലോകത്തിൽ നാലാം സ്ഥാനത്തും പൂജാരയെത്തി. ഇംഗ്ലീഷ് മുൻ കളിക്കാരായ ഹെർബർട്ട് സട്ട്ക്ലിഫ്, മാർക്ക് രാംപ്രകാശ് എന്നിവർക്കും ഫസ്റ്റ് ക്ലാസിൽ 17 ഇരട്ട സെഞ്ചുറിയുണ്ട്.
Source link