171 ബോയിംഗ് വിമാനങ്ങൾ നിലത്തിറക്കും

വാഷിംഗ്ടൺ ഡിസി: ബോയിംഗ് 737 മാക്സ് ഒന്പത് മോഡൽ യാത്രാവിമാനങ്ങൾ നിലത്തിറക്കി പരിശോധിക്കാൻ യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) തീരുമാനിച്ചു. കഴിഞ്ഞദിവസം ഈ മോഡലിൽപ്പെട്ട വിമാനം പറക്കുന്നതിനിടെ ജനാല ഉൾപ്പെടുന്ന ഭാഗം അടർന്നുപോയ പശ്ചാത്തലത്തിലാണിത്. 171 വിമാനങ്ങളാണു നിലത്തിറക്കി പരിശോധിക്കുക. അമേരിക്കൻ എയർലൈൻസുകളുടെ വിമാനങ്ങൾക്കു മാത്രമാണു പരിശോധന ബാധകം. ഇതുമൂലം ഇന്നലെ ഏതാണ്ട് അറുപതോളം സർവീസുകൾ റദ്ദാക്കപ്പെട്ടു. വെള്ളിയാഴ്ച ഓറെഗോണിലെ പോർട്ട്ലാൻഡ് നഗരത്തിൽനിന്നു കലിഫോർണിയയിലേക്കു പറന്ന വിമാനത്തിന്റെ ജനാല ഉൾപ്പെടുന്ന ഭാഗമാണ് അടർന്നുപോയത്. ഈ ഭാഗത്തെ സീറ്റിൽ ആളില്ലായിരുന്നതിനാൽ വലിയ ദുരന്തമുണ്ടായില്ല. അടിയന്തരമായി നിലത്തിറക്കിയ വിമാനത്തിലുണ്ടായിരുന്ന 177 യാത്രക്കാരും സുരക്ഷിതരായിരുന്നു.
അമേരിക്കൻ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിയിൽ ഉപയോഗിക്കുന്ന ഈ മോഡലിൽപ്പെട്ട അഞ്ചു വിമാനങ്ങൾ നിലത്തിറക്കി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബോയിംഗ് കന്പനിയുടെ ഏറ്റവും ചെലവുള്ള മോഡലാണ് 737 മാക്സ്-09. ലോകത്തൊട്ടാകെ 1300 വിമാനങ്ങൾ ഉപയോഗത്തിലുണ്ട്. രണ്ട് അപകടങ്ങളിലായി 346 പേർ മരിച്ചതിനെത്തുടർന്ന് 2019ൽ ഈ മോഡൽ വിമാനങ്ങൾ ലോകമൊട്ടാകെ നിലത്തിറക്കിയിരുന്നു. ഒന്നര വർഷത്തെ വിശദമായ പരിശോധനകൾക്കു ശേഷമാണ് വീണ്ടും പറക്കാൻ തുടങ്ങിയത്. യുഎസിൽ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന പരിശോധന ഏതാനും മണിക്കൂറുകൾ മാത്രം നീളുന്നതായിരിക്കുമെന്നാണ് റിപ്പോർട്ട്.

Source link