പ്രതിരോധ സെക്രട്ടറി ആശുപത്രിയിലായത് പ്രസിഡന്റ് ബൈഡൻ അറിഞ്ഞില്ല
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം പ്രസിഡന്റ് ജോ ബൈഡൻ അറിഞ്ഞത് ദിവസങ്ങൾക്കുശേഷമെന്നു റിപ്പോർട്ട്. ഏഴുപതുകാരനായ ഓസ്റ്റിനെ തിങ്കളാഴ്ചയാണു വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസ് വൃത്തങ്ങൾ ബൈഡനെ ഇക്കാര്യം അറിയിക്കുന്നത് വ്യാഴാഴ്ചയും. അമേരിക്കൻ സൈന്യത്തിന്റെ കമാൻഡ് ശൃംഖലയിൽ പ്രസിഡന്റിനു തൊട്ടുതാഴെയാണ് പ്രതിരോധസെക്രട്ടറി. പ്രസിഡന്റ് വിവരം അറിയാതിരുന്നതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. ഓസ്റ്റിൻ വെള്ളിയാഴ്ച മുതൽ ചുമതകൾ നിർവഹിക്കുന്നുണ്ട്.
സ്വകാര്യത മാനിച്ച് ലോയ്ഡ് ഓസ്റ്റിന്റെ ചികിത്സക്കാര്യം പുറത്തുവിട്ടില്ലെന്നാണു പെന്റഗൺ വൃത്തങ്ങൾ അറിയിച്ചത്. ഓസ്റ്റിന്റെ അഭാവത്തിൽ ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി കാത്ലീൻ ഹിക്സ് പെന്റഗണിന്റെ ചുമതലകൾ നിർവഹിച്ചതായും കൂട്ടിച്ചേർത്തു.
Source link