ചെന്നൈ: കനേഡിയൻ സ്ഥാപനമായ ബ്രൂക്ക്ഫീൽഡുമായി ചേർന്നുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡേറ്റ സെന്റർ, അടുത്ത ആഴ്ച ചെന്നൈയിൽ തുറക്കും. തമിഴ്നാട് ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കവേ, റിലയൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഈ പദ്ധതിയിൽ റിലയൻസ് 378 കോടി രൂപ നിക്ഷേപിച്ചതായി ജൂലൈയിൽ കന്പനി അറിയിച്ചിരുന്നു. ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചറും അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റായ ഡിജിറ്റൽ റിയൽറ്റിലും നേരത്തേ തുടങ്ങിയ പദ്ധതിയിലാണു റിലയൻസും പങ്കാളിയായത്. മൂന്നു സ്ഥാപനങ്ങൾക്കും 33 ശതമാനം വീതം ഓഹരിയുണ്ട്. അതിവേഗം വളരുന്ന ഇന്ത്യൻ ഡേറ്റ സെന്റർ വിപണി അടുത്ത രണ്ടു വർഷത്തിനുള്ളിൽ 500 കോടി ഡോളർ വ്യവസായമായി വളരുമെന്നാണു കരുതപ്പെടുന്നത്. വർഷംതോറും 40 ശതമാനമാണു നിലവിലെ വളർച്ച. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും സുനിൽ മിത്തലിന്റെ ഭാരതി എയർടെല്ലും അടുത്തിടെ ഡേറ്റ വിപണിയിൽ വരവറിയിച്ചിരുന്നു.
200 മെഗാവാട്ട് ശേഷിയുള്ളതാണ് അടുത്ത മാസം തുറക്കുന്ന ചെന്നൈയിലെ ഡേറ്റ സെന്റർ. 40 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു ഡേറ്റ സെന്ററിനായി റിലയൻഡ് 2.15 ഏക്കർ ഭൂമി മുംബൈയിൽ ഏറ്റെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് 36,000 കോടിയുടെ നിക്ഷേപം ചെന്നൈ: നിക്ഷേപസംഗമത്തിലൂടെ തമിഴ്നാട്ടിലെത്തിയത് 439 കോടി ഡോളറിന്റെ (ഏകദേശം 36,500 കോടി രൂപ) പദ്ധതികൾ. ആപ്പിൾ ഉത്പനങ്ങൾ സംയോജിപ്പിക്കുന്ന ടാറ്റ ഇലക്ട്രോണിക്സ്, പെഗാട്രോൺ കന്പനികളും ഹ്യുണ്ടായി മോട്ടോഴ്സുമെല്ലാം തമിഴ്നാട്ടിൽ നിക്ഷേപത്തിനു സന്നദ്ധത അറിയിച്ചു. മൊബൈൽ ഫോൺ അസംബ്ലി യൂണിറ്റിനായി 12,080 കോടി രൂപയായിരിക്കും ടാറ്റ ഇലക്ട്രോണിക്സ് നിക്ഷേപിക്കുകയെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പെഗാട്രോൺ ആയിരം കോടിയുടെ നിക്ഷേപം നടത്തും. ഇതിനു പുറമേ ടാറ്റ പവർ തമിഴ്നാട്ടിൽ 70,000 കോടിയുടെ നിക്ഷേപ സാധ്യത അന്വേഷിക്കും. ഹ്യുണ്ടായ് മോട്ടോഴ്സ് ഇലക്ട്രിക് കാർ, ബാറ്ററി ഉത്പാദനത്തിനായി 6,180 കോടിയാണ് നിക്ഷേപിക്കുക. ഊർജമേഖലയിൽ 12,000 കോടി രൂപയുടെ പദ്ധതികൾക്ക് ജെഎസ്ഡബ്ല്യു എനർജിയും സമ്മതിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ രീതിയിലും നിക്ഷേപകരെ പിന്തുണയ്ക്കുന്ന സമീപനമായിരിക്കും തമിഴ്നാടിന്റേതെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

Source link