ആഗോള റബർ ഉത്പാദനം വർഷത്തിന്റെ ആദ്യ പകുതിയിൽ ചുരുങ്ങും. ഉത്പാദക രാജ്യങ്ങൾക്ക് വിപണിയിൽ സ്വാധീനമുയരും. ഉയർന്ന തലത്തിൽ പിടിച്ചുനിൽക്കാൻ കുരുമുളക് ക്ലേശിക്കുകയാണ്. ഏലം വിലയെ നിശ്ചിത റേഞ്ചിൽ പിടിച്ചു നിർത്തി ചരക്ക് സംഭരിക്കാൻ ഇടപാടുകാർ മത്സരിച്ചു. നാളികേരോത്പന്ന വിപണി ചലനരഹിതമാണ്. സ്വർണ വിലയിൽ തിരുത്തലുണ്ട്. വലിഞ്ഞ് റബർ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വർഷത്തിന്റെ ആദ്യ പകുതിയിൽ ആഗോള റബർ ഉത്പാദനം കുറയുമെന്ന സൂചന പ്രമുഖ റബർ ഉത്പാദക രാജ്യങ്ങളിൽ ചലനമുളവാക്കും. വിപണിവില ഉയരാനുള്ള സാധ്യതകൾ സ്റ്റോക്കിസ്റ്റുകൾക്കു പ്രതീക്ഷ പകരുന്നു. തായ്ലൻഡിലും മലേഷ്യയിലും കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് റബർ ടാപ്പിംഗ് ഉയർത്താനാകുന്നില്ലെന്നാണ് അവിടെനിന്നുള്ള വിവരം. ശക്തമായ മഴ തായ്ലൻഡിൽ വെട്ട് തടസപ്പെടുത്തി. പുതിയ സാഹചര്യത്തിൽ ഷാംഗ്ഹായിലും ജപ്പാൻ എക്സ്ചേഞ്ചിലും ഓപ്പറേറ്റർമാർ വരും ദിനങ്ങളിൽ സ്വീകരിക്കുന്ന നിലപാടിനെ ആസ്പദമാക്കിയാകും മാസത്തിന്റെ രണ്ടാം പകുതിയിൽ റബർ വില നീങ്ങുക. ധനുമാസമെങ്കിലും രാത്രിയും പകലും താപനില പതിവിലുമുയർന്നത് റബർ മേഖലയുടെ കണക്കുകൂട്ടലുകൾ തകിടം മറിക്കുന്നുണ്ട്. കേരളത്തിൽ അന്തരീക്ഷ താപനില ഏറ്റവുമധികം താഴുന്ന ഡിസംബറിൽ ഉയർന്ന താപനില രേഖപ്പെടുത്തിയതു സ്ഥിതി കൂടുതൽ സങ്കീർണമാക്കി. കാലാവസ്ഥാ വ്യതിയാനംമൂലം പകൽ ഉയർന്ന താപനിലയും രാത്രി ചൂടിനു ശമനമില്ലാത്തതും പല ഭാഗങ്ങളിലും റബർ മരങ്ങളിൽ ഇല പൊഴിച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. കേരളത്തിൽ ഉത്പാദനം ചുരുങ്ങുന്നതു വരും മാസങ്ങളിൽ റബർ വില ഉയരാൻ അവസരമൊരുക്കാം. അതേസമയം, ഉത്പാദനരംഗത്തുനിന്നുള്ള പ്രതികൂല വാർത്തകൾക്കിടയിലും ടയർ നിർമാതാക്കൾ ഷീറ്റ് വില ഉയർത്താൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, ഇടിക്കാനും നീക്കം നടത്തിയതായി വ്യാപാരരംഗം സൂചന നൽകുന്നു. ആർഎസ്എസ് നാലാം ഗ്രേഡ് കിലോ 155.50 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 152 രൂപയിലും ഒട്ടുപാൽ 100 രൂപയിലും ലാറ്റക്സ് 104 രൂപയിലും വ്യാപാരം നടന്നു. കുരുമുളകിനു തളർച്ച വർഷാന്ത്യം മുന്നേറിയ കുരുമുളകിന് പുതുവർഷത്തിന്റെ ആദ്യവാരത്തിൽ തളർച്ചനേരിട്ടു. അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്തുണ്ടെങ്കിലും സീസണ് അടുത്തെന്ന കാരണമുന്നയിച്ച് വിലയിടിക്കാൻ അവർ നീക്കം നടത്തി. ഏകദേശം 100 ടണ്‍ മുളക് പോയവാരം വിൽപ്പനയ്ക്കു വന്നതിൽ വലിയപങ്കും ഇറക്കുമതി ചരക്ക് കലർത്തിയാണെത്തിച്ചത്. മധ്യവർത്തികൾ നടത്തിയ ഈ നീക്കവും വിലയെ സ്വാധീനിച്ചു.
അതേസമയം, തെക്കൻ കേരളത്തിൽ മൂപ്പുകുറഞ്ഞ മുളകിന്റെ ലഭ്യത കുറഞ്ഞു. വില ഉയർന്നതിനാൽ മൂപ്പുകുറഞ്ഞ മണികൾ വിളവെടുക്കുന്നതിൽനിന്ന് ഒരു വിഭാഗം പിന്നാക്കം വലിഞ്ഞു. തെക്കൻ ജില്ലകളിൽ വിളയുന്ന കുരുമുളകിൽ എണ്ണയുടെ അംശം ഉയർന്നതാണ്. മൂല്ലെത്തിയാലും മെച്ചപ്പെട്ട വില ഉറപ്പുവരുത്താനാകുമെന്നാണ് വിലയിരുത്തുന്നത്. അണ്‍ഗാർബിൾഡ് 58,300 രൂപയിലാണ്. ചുക്കിന് കയറ്റം രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽനിന്നും ചുക്കിന് അന്വേഷണമെത്തി. ടെർമിനൽ വിപണിയിൽ ലഭ്യത ചുരുങ്ങിയതിനാൽ അന്തർസംസ്ഥാന വാങ്ങലുകാരുടെ വരവ് നിരക്കുയർത്തി. ഇടത്തരം ചുക്ക് കിലോ 340 രൂപയിലും മികച്ചയിനങ്ങൾ 360 രൂപയിലും വ്യാപാരം നടന്നു. ഉയർന്ന വിലയ്ക്കു വാങ്ങലുകാരെത്തിയ വിവരം പുറത്തായതോടെ ഉത്പാദന മേഖല സ്റ്റോക്കിറക്കാൻ നീക്കം തുടങ്ങി. വിദേശ ഡിമാൻഡുള്ളതിനാൽ കയറ്റുമതിക്കാർ ചുക്കിൽ പിടിമുറുക്കും. പച്ച ഇഞ്ചി വില കിലോ 120 രൂപയിൽ നീങ്ങുന്നതിനാൽ ചുക്ക് ഉത്പാദകർ ഇഞ്ചി സംസ്കരണത്തിൽനിന്നു വിട്ടുനിൽക്കുകയാണ്. ഏലത്തില്‍ താത്പര്യം ഏലക്ക ലേലത്തിൽ വിവിധയിനങ്ങൾ ഒരു നിശ്ചിത റേഞ്ചിൽ പിടിച്ചുനിർത്തി ചരക്ക് സംഭരിക്കുന്ന നയത്തിലാണ്. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും വർഷാന്ത്യത്തിലെന്നപോലെതന്നെ ആവേശത്തോടെയാണു പുതുവർഷത്തിലും ലേലത്തിൽ താത്പര്യം കാണിക്കുന്നത്. വിളവെടുപ്പ് അവസാന റൗണ്ടിലേക്കു നീങ്ങുംമുന്നേ കൂടുതൽ ഏലക്ക കരുതൽ ശേഖരത്തിലേക്കു നീക്കാനുള്ള ശ്രമത്തിലാണു മധ്യവർത്തികൾ. ഫെബ്രുവരിക്കുശേഷം ഉത്പാദനകേന്ദ്രങ്ങളിൽനിന്നുള്ള ചരക്കുവരവ് ചുരുങ്ങുന്നതോടെ നിരക്ക് കൂടുതൽ ഉയരങ്ങളിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. വാരാന്ത്യം നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 1,664 രൂപയിലും മികച്ചയിനങ്ങൾ 2,337 രൂപയിലും കൈമാറി. മാറ്റമില്ലാതെ നാളികേരം നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. പ്രാദേശിക വിപണികളിൽ എണ്ണ വില്പന ചുരുങ്ങിയതിനാൽ നിരക്കുയർത്താനുള്ള വ്യവസായികളുടെ ശ്രമം വിജയിച്ചില്ല. ഇതിനിടയിൽ കൊപ്ര സംഭരണത്തിൽ മില്ലുകാർ പുലർത്തിയ തണുപ്പൻ മനോഭാവവും തിരിച്ചടിയായി. കൊച്ചിയിൽ എണ്ണ 13,600ലും കൊപ്ര 8800 രൂപയിലും സ്റ്റെഡിയാണ്. കേരളത്തിൽ സ്വർണവില തുടർച്ചയായ ദിവസങ്ങളിൽ കുറഞ്ഞു. പവൻ 46840 രൂപയിൽനിന്ന് 47,000ലേക്കു തുടക്കത്തിൽ ഉയർന്നശേഷം പിന്നീടു തളർന്ന് വാരാവസാനം 46,400 രൂപയായി. ഒരു ഗ്രാം സ്വർണവില 5800 രൂപയിലാണ്.

Source link