INDIALATEST NEWS

ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു; വെടിയുതിർത്തത് ബൈക്കിലെത്തിയവർ


കൊൽക്കത്ത∙ ബംഗാളിലെ ബഹരാംപുറിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് വെടിയേറ്റു മരിച്ചു. മുർഷിദാബാദിലെ പാർട്ടി ജനറൽ സെക്രട്ടറി സത്യൻ ചൗധരി ആണ് മരിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘമാണ് വെടിവച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. 
വെടിയേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

വീടിനു സമീപം നിൽക്കുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം സത്യൻ ചൗധരിക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പഴയ അടുപ്പക്കാരനാണ് സത്യൻ ചൗധരി.


Source link

Related Articles

Back to top button