യാത്രയ്ക്കിടെ 16-കാരന്‍ കുടുംബാംഗത്തെ ആക്രമിച്ചു; എയര്‍ കാനഡ വിമാനം വഴിതിരിച്ചുവിട്ടു


ന്യൂഡല്‍ഹി: പതിനാറുകാരനായ യാത്രക്കാരന്‍ കുടുംബാംഗത്തെ ആക്രമിച്ചതിനെ തുടര്‍ന്ന് കനേഡിയന്‍ വിമാനം വഴിതിരിച്ചുവിട്ടു. ജനുവരി 3-നാണ് ടൊറന്റോയില്‍ നിന്ന് കാല്‍ഗറിയിലേക്ക് തിരിച്ച വിമാനം വഴിതിരിച്ചുവിട്ടതായി വിനപെഗ് റിച്ചാര്‍ഡ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സന്ദേശമെത്തുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനാറുകാരന്‍ ഒപ്പം യാത്ര ചെയ്ത കുടുംബാംഗത്തെ ആക്രമിച്ചതായും അതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ച് വിടുകയായിരുന്നുവെന്നും വ്യക്തമാകുന്നത്.


Source link

Exit mobile version