WORLD

മോദിക്കെതിരായ വിമര്‍ശനം തള്ളി മാലദ്വീപ് മുന്‍ പ്രസിഡന്റ്; ‘ഔദ്യോഗിക നിലപാടല്ലെന്ന് അറിയിക്കണം’


ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ മാലദ്വീപ് മന്ത്രിയടക്കം വിമര്‍ശിച്ചത് കടുത്ത എതിര്‍പ്പിന് ഇടയാക്കിയതിന് പിന്നാലെ പരാമര്‍ശങ്ങളെ അപലപിച്ച് മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്ത്. മാലദ്വീപ് മന്ത്രിയുടെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ദ്വീപരാഷ്ട്രത്തിന്റെ പുരോഗതിക്കും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സംഖ്യകക്ഷിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപില്‍ ജനാധിപത്യ രീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്.’ഒരു പ്രധാന സഖ്യകക്ഷി രാജ്യത്തെ നേതാവിനെതിരെ ഞെട്ടിക്കുന്ന തരത്തിലുള്ള ഭാഷയാണ് മന്ത്രി ഉപയോഗിച്ചത്. ദ്വീപരാഷ്ട്രത്തിന്റെ സമൃദ്ധിയ്ക്കും സുരക്ഷയ്ക്കും വേണ്ടി വിലകൊള്ളുന്ന പ്രധാന സംഖ്യകക്ഷിയാണ് ഇന്ത്യ. മന്ത്രിയുടെ അഭിപ്രായം സര്‍ക്കാര്‍ നയമല്ലെന്ന് പ്രസിഡന്റ മുഹമ്മദ് മുയിസു ഇന്ത്യയെ അറിയിക്കണം’- നഷീദ് പറഞ്ഞു.


Source link

Related Articles

Back to top button