INDIALATEST NEWS

ലഹരി ഉപയോഗം: യുവാവ് കുഴഞ്ഞുവീണു മരിച്ചു

ചെന്നൈ ∙ ലഹരിക്കടിമയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. വ്യാസർപാടി എംഎം ഗാർഡൻ സ്വദേശിയായ ദീപക് ആണു മരിച്ചത്. ദീപക് കുഴഞ്ഞു വീണ സ്ഥലത്തു നിന്നു സിറിഞ്ച് കണ്ടെത്തി. 
ഇയാൾ സ്ഥിരമായി ലഹരിമരുന്ന് കുത്തിവയ്ക്കാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 11–ാം ക്ലാസിൽ പഠനം നിർത്തിയ യുവാവ് മണലിയിൽ ലോറി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. ലഹരിക്ക് അടിമയായി മാറിയ യുവാവ് കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്ക് എത്തിയിരുന്നില്ല. അന്വേഷണം ആരംഭിച്ചു.

English Summary:
ലഹരി ഉപയോഗം: യുവാവ് കുഴഞ്ഞുവീണു മരിച്ചു


Source link

Related Articles

Back to top button