ട്രൂഡോയുടെ വിമാനം വീണ്ടും തകരാറിലായി; അന്ന് ഇന്ത്യയിലെങ്കില്‍ ഇത്തവണ ജമൈക്കയില്‍


ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിമാനം വീണ്ടും തകരാറിലായി. ഇത്തവണ ജമൈക്കയിലേക്ക് കുടുംബവുമായി ഒഴിവുസമയം ചെലവിടാന്‍ പോയ വിമാനമാണ് തകരാറിലായത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് വ്യോമസേനയുടെ മറ്റൊരു വിമാനം അയച്ചാണ് പ്രധാനമന്ത്രിയേയും കുടുംബത്തേയും രാജ്യത്ത് തിരിച്ചെത്തിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.പ്രധാനമന്ത്രിക്കൊപ്പം റോയല്‍ കനേഡിയന്‍ എയര്‍ ഫോഴ്‌സിന്റെ രണ്ട് സിസി-144 വിമാനങ്ങള്‍ ജമൈക്കയില്‍ ഉണ്ടായിരുന്നതായി കനേഡിയന്‍ പ്രതിരോധ വകുപ്പ് വക്താവ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. എന്നാല്‍, പ്രധാനമന്ത്രിയും സംഘവുമായി പോയ വിമാനം അവിടെ എത്തിയതിന് പിന്നാലെ തകരാറിലായി. രണ്ടാം വിമാനത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള സംഘത്തെ എത്തിച്ചു. പ്രധാനമന്ത്രി തിരിക്കുന്നതുവരെ കരുതല്‍ സേവനത്തിനായി ഇവിടെ തുടര്‍ന്നുവെന്നും വക്താക്കള്‍ അറിയിച്ചു.


Source link

Exit mobile version