INDIALATEST NEWS
ആശുപത്രിയിൽനിന്നും നവജാതശിശുവിനെ തട്ടിയെടുത്തു: പരിശോധിച്ചത് 500 ഓളം സിസിടിവി ദൃശ്യങ്ങൾ, ഒടുവിൽ പിടിവീണു

ന്യൂഡൽഹി∙ ആശുപത്രിയിൽനിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കുട്ടിയെ രക്ഷിതാക്കളെ ഏൽപിച്ചുവെന്ന് പൊലീസ് അറിയിച്ചു. രോഹിണി ഡോ. ബാബാ സാഹേബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 19 വയസ്സുകാരിയുടെ കുട്ടിയെ ആണ് തട്ടിയെടുത്തത്.
ആശുപത്രി പരിസരങ്ങളിലുള്ള ഏകദേശം 500 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷനു സമീപം കുട്ടിയുമായി യുവതി ഇ–റിക്ഷയിൽ പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇ–റിക്ഷ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ രോഹിണി സെക്ടർ 15ലെ ഇഎസ്ഐ ആശുപത്രിക്കു സമീപമാണു യുവതി ഇറങ്ങിയതെന്നു സൂചന ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും കുട്ടിയെയും കണ്ടെത്തിയതെന്ന് ഡിസിപി ഗുരിഖ്ബാൽ സിങ് സിദ്ദു പറഞ്ഞു.
English Summary:
Police arrested woman who abducted new born
Source link