INDIALATEST NEWS
രാജ്യസഭാ തിരഞ്ഞെടുപ്പ്: സ്വാതി മലിവാൾ നാളെ നാമനിർദേശ പത്രിക നൽകും

ന്യൂഡൽഹി∙ എഎപിയുടെ രാജ്യസഭാ സ്ഥാനാർഥി സ്വാതി മലിവാൾ നാളെ നാമനിർദേശ പത്രിക നൽകും. ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള സ്വാതിയുടെ രാജി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ സ്വീകരിച്ചു. എഎപിയുടെ പ്രമുഖ നേതാവായ സ്വാതി മലിവാൾ വനിതാ കമ്മിഷൻ അധ്യക്ഷയെന്ന നിലയിൽ പല വിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു.
രാജ്യസഭയിലേക്ക് ഒഴിവുവന്ന മൂന്നു സീറ്റുകളിൽ നിലവിലുള്ള എംപിമാരായ സഞ്ജയ് സിങ്, എൻ.ഡി. ഗുപ്ത എന്നിവരെ വീണ്ടും സ്ഥാനാർഥികളായി എഎപി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു സീറ്റുകളിലേക്കു മത്സരം ഉറപ്പായാൽ 19നാണു തിരഞ്ഞെടുപ്പു നിശ്ചയിച്ചിട്ടുള്ളത്. ആകെ 70 അംഗങ്ങളുള്ള ഡൽഹി നിയമസഭയിൽ എഎപിക്ക് 62, ബിജെപിക്ക് 8 എന്നിങ്ങനെയാണ കക്ഷിനില.
English Summary:
AAP Rajya Sabha candidate Swati Maliwal will give nomination paper
Source link