WORLD

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ടു മക്കളും വിമാനാപകടത്തിൽ മരിച്ചു


ലോ​സ് ആ​ഞ്ച​ല​സ്: പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ച​ല​ച്ചി​ത്ര​താ​രം ക്രി​സ്റ്റ്യ​ൻ ഒ​ലി​വ​റും (51) ര​ണ്ടു പെ​ൺ​മ​ക്ക​ളും വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ജ​ർ​മ​ൻ​കാ​ര​നാ​യ ക്രി​സ്റ്റ്യ​ൻ ഒ​ലി​വ​റെ​ക്കൂ​ടാ​തെ മ​ക്ക​ളാ​യ അ​ന്നി​ക് (12), മ​ഡി​റ്റ (10) എ​ന്നി​വ​രും പൈ​ല​റ്റ് യു​എ​സ് പൗ​ര​ൻ റോ​ബ​ർ​ട്ട് സാ​ച്ച​സു​മാ​ണ് മ​രി​ച്ച​ത്. സെ​ന്‍റ് വി​ൻ​സെ​ന്‍റ് ദ്വീ​പി​ലെ ബെ​ക്വി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന​യു​ട​ൻ ഇ​വ​ർ സ​ഞ്ച​രി​ച്ച ഒ​റ്റ എ​ൻ​ജി​ൻ വി​മാ​നം ക​രീ​ബി​യ​ൻ ക​ട​ലി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. സെ​ന്‍റ് ലൂ​സി​യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സം​ഘം.

നാ​ലു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി ബെ​ക്വി​യ​യി​ലെ​ത്തി​യ​താ​യി​രു​ന്നു താ​ര​വും മ​ക്ക​ളും. 2006ൽ ​ജോ​ർ​ജ് ക്ലൂ​ണി​ക്കൊ​പ്പം “ദ ​ഗു​ഡ് ജ​ർ​മ​ൻ’’ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു ക്രി​സ്റ്റ്യ​ൻ ഒ​ലി​വ​റി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. 2008ലെ ​ആ​ക്‌​ഷ​ൻ കോ​മ​ഡി ചി​ത്രം “സ്പീ​ഡ് റേ​സ​റി’’​ലൂ​ടെ ജ​ന​പ്രി​യ ന​ട​നാ​യി.


Source link

Related Articles

Back to top button