ജോസ് ആലുക്കാസിന് ജെജെഎസ്-ഐജെ അവാർഡ്
ജയ്പുർ: ജ്വല്ലറി മേഖലയിലെ മികവിനുള്ള 2023ലെ ജെജെ എസ്-ഐജെ അവാർഡ് ജോസ് ആലുക്കാസിന്. ഏറ്റവും മികച്ച ജ്വല്ലറി ഡിസൈൻ വിഭാഗത്തിലാണു ജോസ് ആലുക്കാസ് അവാർഡ് നേടിയത്. രാജ്യത്തെ ജ്വല്ലറി മേഖലയിലെ പ്രമുഖ ഇവന്റുകളിലൊന്നായ ജയ്പുർ ജ്വല്ലറി ഷോയുടെ (ജെജെഎസ്) ഭാഗമായാണു ജ്വല്ലറി മേഖലയിലെ പ്രമുഖ മാഗസിനായ ഐജെയുടെ (ഇന്ത്യൻ ജുവല്ലർ) സഹകരണത്തോടെ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ജ്വല്ലറി, ആർക്കിടെക്ചർ, ഫാഷൻ, സിനിമ മേഖലകളിൽ നിന്നുള്ള പ്രമുഖർ അടങ്ങുന്ന ജൂറിയാണ് ജോസ് ആലുക്കാസിനെ അവാർഡിനായി തെരഞ്ഞെടുത്തത്. ബോളിവുഡ് താരം മലൈക അറോറയിൽനിന്ന് ജോസ് ആലുക്കാസിനായി മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്ക പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ജെജെഎസ് കമ്മിറ്റി അംഗങ്ങളായ നവാൽ അഗർവാൾ, മഹാവീർ പ്രതാപ് ശർമ എന്നിവർ പങ്കെടുത്തു.

Source link