2024ൽ പ്രതീക്ഷയർപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമയായി ‘ഭ്രമയുഗം’

2024ൽ റിലീസിനൊരുങ്ങുന്ന ഇന്ത്യൻ സിനിമകളിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രമായി മമ്മൂട്ടിയുടെ ‘ഭ്രമയുഗം’. ട്രൈഡ് ആൻഡ് റെഫ്യൂസ്ഡ് പ്രൊഡക്‌ഷൻ എന്ന ബോളിവുഡ് എന്റർടെയ്ൻമെന്റ് പേജിന്റെ റിപ്പോർട്ടിൽ ആണ് ഭ്രമയുഗവും ഉൾപ്പെട്ടത്. ഈ വർഷം റിലീസ് ചെയ്യുന്ന സിനിമകളിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന പതിനഞ്ച് സിനിമകളുടെ പട്ടികയാണ് പേജ് പുറത്തുവിട്ടത്.
മമ്മൂട്ടിയുടെ ഭ്രമയുഗം മൂന്നാം സ്ഥാനത്താണുള്ളത്. പ്രഭാസ് നായകനാകുന്ന പ്രൊജക്ട് കെ. ആണ് ലിസ്റ്റിൽ ഒന്നാമത്. അല്ലു അർജുൻ ചിത്രം പുഷ്പ 2 രണ്ടാമതും.
15 ചിത്രങ്ങളിൽ ആദ്യ 7 സ്ഥാനങ്ങളിൽ തെന്നിന്ത്യൻ സിനിമകളാണ്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ആറാം സ്ഥാനത്തും ഉണ്ട്. മലയാളത്തിൽ നിന്നും ഈ രണ്ടു ചിത്രങ്ങൾ മാത്രമാണ് പരിഗണിക്കപ്പെട്ടത്.
15. ചാവാ(ഹിന്ദി)
14. സിങ്കം എഗൈൻ (ഹിന്ദി )
13. ബെക്കിങ്ഹം മർഡേഴ്‌സ്(ഹിന്ദി)
12. അയലാൻ(തമിഴ്)
11. സ്ത്രീ 2(ഹിന്ദി)
10. ക്യാപ്റ്റൻ മില്ലെർ(തമിഴ്)
9. ബടെ മിയാ ചോട്ടെ മിയാൻ (ഹിന്ദി)
8. ഫൈറ്റർ(ഹിന്ദി)
7. ദേവര(തെലുഗ്)
6. മലൈക്കോട്ടൈ വാലിബൻ(മലയാളം)
5. തങ്കലാൻ(തമിഴ്)
4. കാന്താരാ 2(കണ്ണട)
3. ഭ്രമയുഗം
2. പുഷ്പാ 2
1. പ്രൊജക്റ്റ് കെ.
‘ഭൂതകാലം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി.ഡി. രാമകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം.ആർ. രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ., പിആർഒ: ശബരി.
Source link