CINEMA
മത്സ്യത്തൊഴിലാളിയായി നാഗചൈതന്യ; പ്രണയിനിയായി സായി പല്ലവി; ടീസർ
നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയചിത്രം ‘തൻഡേൽ’ ടീസർ എത്തി. മത്സ്യത്തൊഴിലാളിയുടെ വേഷത്തിൽ നാഗചൈതന്യ എത്തുന്നു. ഇന്ത്യയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനുപോകുന്നവരെ പാക്കിസ്ഥാൻ സൈന്യം പിടികൂടുന്നതും തടവിലാക്കുന്നതുമാണ് സിനിമയുടെ പ്രമേയം.
ചന്ദു മൊണ്ടേതിയാണ് സംവിധാനം. സംഗീതം ദേവി ശ്രീ പ്രസാദ്. നാഗചൈതന്യയുടെ 23ാം ചിത്രമാണിത്.
എഡിറ്റിങ് നവീൻ നൂലി. മലയാളിയായ ശ്യാംദത്ത് ആണ് ഛായാഗ്രഹണം.
ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് ആണ്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസായ ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസ് ചിത്രം നിർമിക്കുന്നു.
Source link