CINEMA
‘ഏലിയൻ എൻ നൻപൻടാ’; ശിവകാർത്തികേയന്റെ ‘അയലാൻ’ ട്രെയിലർ
ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘അയലാൻ’ ട്രെയിലർ എത്തി. മികച്ച തിരക്കഥകൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്താൻ പോന്നതായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 2015ൽ പുറത്തിറങ്ങിയ ‘ഇൻട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. രവികുമാർ ആണ് ‘അയലാൻ’ ഒരുക്കുന്നത്.
രാകുൽ പ്രീത് സിങ് നായികയാകുന്നു. ശരത് കേൽകർ ആണ് വില്ലൻ. യോഗി ബാബു, ഭാനുപ്രിയ, കരുണാകരൻ എന്നിവരാണ് മറ്റ് താരങ്ങൾ.
എ.ആർ. റഹ്മാൻ ആണ് സംഗീതം. അൻബറിവാണ് സംഘട്ടനസംവിധാനം. നീരവ് ഷാ ഛായാഗ്രഹണവും റൂബൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. വിവേക്, മദൻ കർക്കി എന്നിവരാണ് ഗാനരചന.
24 എ.എം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ.ഡി. രാജയാണ് അയലാൻ നിർമിക്കുന്നത്. 2024 പൊങ്കൽ റിലീസായി ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും
English Summary:
Watch Ayalaan Official Trailer
Source link