പുതുവര്‍ഷത്തില്‍ പൊന്ന് മിന്നിത്തിളങ്ങും
കൊച്ചി: പുതുവര്‍ഷത്തില്‍ സ്വര്‍ണം കൂടുതല്‍ തിളങ്ങുമെന്നു നിഗമനം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഉയര്‍ന്ന പണപ്പെരുപ്പത്തിലും 2024ല്‍ സ്വര്‍ണവിപണിയില്‍ കുതിച്ചുചാട്ടത്തിനാണു സാധ്യത. 2023ല്‍ 13 ശതമാനം ലാഭമാണ് സ്വര്‍ണത്തിനു ലഭിച്ചത്. 2023ലെ സ്വര്‍ണത്തിന്റെ വരുമാന പ്രവണത 2024 ലും തുടരുമെന്നാണ് പ്രതീക്ഷ. ‘യുഎസ് ബാങ്കിംഗ് പ്രതിസന്ധി, ചൈനയിലെ റിയല്‍ എസ്റ്റേറ്റ് ഭീഷണി, നീണ്ടുനില്‍ക്കുന്ന യുക്രെയ്ന് യുദ്ധം, മിഡില്‍ ഈസ്റ്റ് അസ്ഥിരത എന്നിവ നിക്ഷേപകര്‍ക്ക് സ്വര്‍ണത്തിലുള്ള വിശ്വാസം വര്‍ധിപ്പിച്ചു. ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ 2023ല്‍ 800 ടണ്‍ സ്വര്‍ണം വാങ്ങി. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2,300 ഡോളര്‍ വരെ ഉയരുമെന്നും 24 കാരറ്റ് സ്വര്‍ണവില 10 ഗ്രാമിന് 70,000 രൂപയായി വര്‍ധിച്ചേക്കുമെന്നും പ്രവചനങ്ങളുണ്ട്. സാമ്പത്തിക അസ്ഥിരത കൂടുതല്‍ വഷളാകുകയാണെങ്കില്‍, പ്രതിരോധ ആസ്തിയായി സ്വര്‍ണം മാറുകയും വില ഉയരുകയും ചെയ്യും. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5,800 രൂപയും പവന് 46,400 രൂപയുമായി.
ലോകമെമ്പാടും ഉപഭോക്തൃ സാധനങ്ങളുടെ ഉയര്‍ന്ന വിലയും പലിശനിരക്കും ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ സുരക്ഷിത നിക്ഷേപമെന്ന നിലയിലും പണപ്പെരുപ്പത്തിനെതിരായ തികഞ്ഞ സംരക്ഷണമെന്ന നിലയിലും സ്വര്‍ണത്തിന്റെ ആകര്‍ഷണം ഈ വര്‍ഷവും തുടരാന്‍ സാധ്യത കൂടുതലാണ്. സാമ്പത്തികമാന്ദ്യത്തെ ഭയന്ന് നിക്ഷേപകര്‍ കഴിഞ്ഞവര്‍ഷം കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയെന്നും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

Source link