ഫെഡറല്‍ ബാങ്ക് പുതിയ മേധാവിയെ കണ്ടെത്താന്‍ നടപടി തുടങ്ങി

കൊച്ചി: ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി അടുത്ത സെപ്റ്റംബര്‍ 22ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍, ഈ തസ്തികയിലേക്കു കുറഞ്ഞത് രണ്ടു പേരുകളുള്ള പാനല്‍ സമര്‍പ്പിക്കാൻ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി. ശ്യാം ശ്രീനിവാസന്റെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനുള്ള ശിപാര്‍ശ 2023 ഒക്ടോബറില്‍ ബാങ്കിന്റെ ബോര്‍ഡ് നല്‍കിയതിനു മറുപടിയായാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.
ഒരു ബാങ്കിന്റെ മേധാവിയായി പ്രവര്‍ത്തിക്കാനുള്ള പരമാവധി കാലാവധി 15 വര്‍ഷമാണ്. ഫെഡറല്‍ ബാങ്ക് എംഡിയായി 2010 ലാണു ശ്യാം ശ്രീനിവാസന് ചുമതലയേറ്റത്.

Source link