ഇന്ത്യ വളരുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ അനുമാനം

ന്യൂഡൽഹി: ഈ സാന്പത്തികവർഷം ഇന്ത്യ 7.3 ശതമാനം വളർച്ച കൈവരിക്കുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻഎസ്ഒ) അനുമാനം. കഴിഞ്ഞ സാന്പത്തികവർഷം 7.2 ശതമാനമായിരുന്നു വളർച്ച. ജിഡിപി വളർച്ചാനിരക്കിൽ വളർച്ചയുണ്ടെങ്കിലും, സന്പദ്വ്യവസ്ഥയിലെ മൊത്ത മൂല്യവർധിത (ജിവിഎ) വളർച്ച 2022-23 ലെ ഏഴു ശതമാനത്തിൽനിന്ന് ഈ വർഷം 6.9 ശതമാനമായി കുറയും. 2023-24ലെ ഇന്ത്യയുടെ വളർച്ചാനിരക്ക് സംബന്ധിച്ച അനുമാനം ലോകബാങ്ക് ഡിസംബറിൽ ഏഴു ശതമാനമായി ഉയർത്തിയിരുന്നു. മുന്‍പ് 6.5 ശതമാനമായി വെട്ടിക്കുറച്ചതാണ് ഡിസംബറിൽ ആർബിഐ ഏഴു ശതമാനമായി ഉയർത്തിയത്. ഈ വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം 7.7 ശതമാനമാണ്. ജിഡിപിയിലെ സ്വകാര്യ അന്തിമ ഉപഭോഗച്ചെലവിന്റെ വിഹിതം 2022-23 ലെ 58.5 ശതമാനത്തിൽനിന്ന് 56.9 ശതമാനമായി കുറഞ്ഞ്, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തും. കാർഷിക മേഖലയുടെ വളർച്ച ഒരു വർഷം മുന്‍പത്തെ നാലു ശതമാനത്തിൽനിന്ന് ഈ വർഷം 1.8 ശതമാനമായി കുറയും. വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, ആശയവിനിമയം, സേവനങ്ങൾ എന്നിവയുടെ മൊത്ത മൂല്യവർധിത വളർച്ച 14 ശതമാനത്തിൽനിന്ന് 6.3 ശതമാനത്തിലേക്ക് ഇടിയും. ഉത്പാദന മേഖലയിലെ മൊത്ത മൂല്യവർധിത വളർച്ച ഒരു വർഷം മുന്‍പത്തെ 1.3 ശതമാനത്തിൽനിന്ന് 2023-24ൽ 6.5 ശതമാനമായി വർധിക്കും. ഖനനം 4.6 ശതമാനത്തിൽനിന്ന് 8.1 ശതമാനമാകും. നിർമാണമേഖല 2022-23ൽ രേഖപ്പെടുത്തിയ 10 ശതമാനം ഉയർച്ചയ്ക്കു മുകളിൽ, 10.7 ശതമാനമെന്ന നിലയിലെത്തും. വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയവയിലെ വളർച്ചയിൽ ഇടിവാണു പ്രവചിക്കുന്നത്. അതേസമയം സാന്പത്തിക, റിയൽ എസ്റ്റേറ്റ്, പ്രഫഷണൽ സേവനങ്ങളുടെ വളർച്ച 2022-23ലെ 7.1 ശതമാനത്തിൽനിന്ന് 8.9 ശതമാനമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
2023-24 സാന്പത്തിക വർഷത്തോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 171.79 ലക്ഷം കോടിയിലേക്കെത്തും. കഴിഞ്ഞ സാന്പത്തികവർഷത്തിൽ പ്രവചിച്ച 160.06 ലക്ഷം കോടിയേക്കാൾ അധികമാണിത്. കഴിഞ്ഞ വർഷം മേയ് 31നാണ് ഇതു സംബന്ധിച്ച കണക്കുകൾ കേന്ദ്രം പുറത്തുവിട്ടത്. ഇന്ത്യയുടെ വളർച്ച 6.2 ശതമാനമാക്കി കുറച്ച് യുഎൻ ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ച മുന്‍പു പ്രവചിച്ച 6.7 ശതമാനത്തിൽനിന്ന് 6.2 ശതമാനമാക്കി കുറച്ച് ഐക്യരാഷ്ട്ര സംഘടന. ഡൽഹിയിലെ യുഎൻ ഓഫീസിൽ പുറത്തിറക്കിയ യുണൈറ്റഡ് നേഷൻസ് വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്പെക്ടസ് റിപ്പോർട്ട് 2024 ലാണ് വളർച്ചാനിരക്ക് കുറച്ചത്. 2023ൽ 6.3 ശതമാനമായിരുന്നു ജിഡിപി വളർച്ച. 2025ൽ 6.6 ശതമാനമായി ജിഡിപി വളരാനുള്ള സാധ്യതയുണ്ടെന്നും യുഎൻ ഏഷ്യ-പസഫിക് സാന്പത്തിക സാമൂഹിക കമ്മീഷനിലെ സാന്പത്തികകാര്യ പ്രതിനിധി ഴെങ് ജിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശക്തമായ ആഭ്യന്തര ഉപഭോഗം സന്പദ്വ്യവസ്ഥയ്ക്ക് കരുത്താകുന്പോൾ കാലാവസ്ഥാ വ്യതിയാനം കാർഷിക ഉത്പാദനത്തിന് തിരിച്ചടിയായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വികസിതരാജ്യങ്ങളിലടക്കം ആഗോളതലത്തിൽ വളർച്ച കുറയും. ആഗോള സാന്പത്തിക സ്ഥിതിയുമായി തട്ടിച്ചുനോക്കുന്പോൾ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം പാദത്തിലെ ജിഡിപി വളർച്ചാ കണക്കുകളുടെ അടിസ്ഥാനത്തിൽ കണക്ക് പുനഃക്രമീകരിക്കണമെന്ന് റിപ്പോർട്ടിന്റെ പ്രകാശനവേളയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഡയറക്ടർ നാഗേഷ് കുമാർ ആവശ്യപ്പെട്ടു. 2024 സാന്പത്തിക വർഷത്തിൽ ഇന്ത്യ ഏഴു ശതമാനം വളർച്ച നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

Source link