മുംബൈ: ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സന്പന്നനെന്ന നേട്ടം വീണ്ടും പേരിലാക്കി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് അദാനിയുടെ നേട്ടം. അദാനിയുടെ കന്പനിയുടെ ഓഹരികളിൽ വൻ ക്രമക്കേട് നടന്നതായുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നശേഷം, ഓഹരികൾ വൻതോതിൽ ഇടിഞ്ഞിരുന്നു. എന്നാൽ, ഈ ആരോപണങ്ങളിൽ അദാനിക്കെതിരേ സിബിഐ അന്വേഷണം വേണ്ടെന്നും ഹിൻഡൻബർഗിന്റെ റിപ്പോർട്ട് തെളിവായി കാണാനാകില്ലെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കി. ഇതോടെ, അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കന്പനികളുടെയും ഓഹരികൾ വൻ മുന്നേറ്റം നടത്തി. ഇതേത്തുടർന്നാണ് അദാനിയുടെ ആസ്തിയും കുതിച്ചത്.
സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ഒറ്റദിവസംകൊണ്ട് അദാനിയുടെ ആസ്തിയിൽ 767 കോടി ഡോളറിന്റെ (63,000 കോടി രൂപ) വർധനയുണ്ടായെന്നാണു കണക്ക്. ഈ മാസം ഇതുവരെ ആസ്തിയിലെ വർധന 1,330 കോടി ഡോളറാണ് (1.10 ലക്ഷം കോടി രൂപ). നിലവിൽ 9,760 കോടി ഡോളറാണ് (8.10 ലക്ഷം കോടി രൂപ) അദാനിയുടെ ആസ്തി. ബ്ലൂംബർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 12-ാം സ്ഥാനത്താണ് ഇപ്പോൾ ഗൗതം അദാനി. 13-ാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 9,700 കോടി ഡോളറാണ് (8.05 ലക്ഷം കോടി രൂപ).

Source link