WORLD

കിമ്മിന്‍റെ അനന്തരാവകാശി മകൾ ജുഎ


സീ​യൂ​ൾ: ഉ​ത്ത​ര​കൊ​റി​യ​യി​ൽ കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൾ കിം ​ജുഎ ​അ​ന​ന്ത​രാ​വ​കാ​ശി​യാ​കാ​ൻ എ​ല്ലാ സാ​ധ്യ​ത​യു​മു​ണ്ടെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ​ർ​വീ​സ്. പ​ത്തുവ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ളെ കിം ​കൂ​ടെ​ക്കൂ​ടെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു കാ​ര​ണം ഇ​താ​ണെ​ന്ന് ഏ​ജ​ൻ​സി അ​നു​മാ​നി​ക്കു​ന്നു. 2022 ന​വം​ബ​റി​ലാ​ണ് കിം ​ആ​ദ്യ​മാ​യി മ​ക​ളെ പു​റം​ലോ​ക​ത്തെത്തിച്ചത്. തു​ട​ർ​ന്നി​ങ്ങോ​ട്ട് ഉ​ത്ത​ര​കൊ​റി​യ​യു​ടെ പ്ര​ധാ​ന സൈ​നി​ക, പാ​ർ​ട്ടി പാ​രി​പാ​ടി​ക​ളി​ൽ കി​മ്മി​നൊ​പ്പം മ​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഡി​സം​ബ​റി​ൽ അ​ത്യാ​ധു​നി​ക ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​തി​നും ന​വം​ബ​റി​ൽ ചാ​ര ​ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​തി​നും കി​മ്മി​നൊ​പ്പം മ​ക​ളും സാ​ക്ഷ്യംവ​ഹി​ച്ചി​രു​ന്നു.

ഉ​ത്ത​ര​കൊ​റി​യ​യ്ക്കു​മേ​ൽ മ​ക​ളു​ടെ അ​ധി​കാ​രം അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​നാ​ണ് ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ പൊ​തു​വേ​ദി​ക​ളി​ൽ ഒ​പ്പം കൂ​ട്ടു​ന്ന​തെ​ന്നും അ​നു​മാ​നി​ക്ക​പ്പെ​ടു​ന്നു. ഉ​ത്ത​ര​കൊ​റി​യ​യി​ൽ ഇ​പ്പോ​ൾ കി​മ്മി​ന്‍റെ മ​ക​ളെ ‘ബ​ഹു​മാ​ന്യ പു​ത്രി’ എ​ന്നാ​ണ് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. നേ​ര​ത്തേ കിം ​അ​ധി​കാ​രം ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ച​തി​നു പി​ന്നാ​ലെ ഉ​ത്ത​ര​കൊ​റി​യ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ ‘ബ​ഹു​മാ​ന്യ സ​ഖാ​വ്’ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു.


Source link

Related Articles

Back to top button