ലൈംഗിക കുറ്റകൃത്യങ്ങളുടെ പറുദീസ; US-നെ ഞെട്ടിച്ച ജെഫെറി രേഖകളിലെ ‘പീഡോഫൈൽ ദ്വീപി’ൽ നടന്നതെന്തൊക്കെ?


ന്യൂയോര്‍ക്ക്: യു.എസ്സിന് ഇത് നടുക്കത്തിന്റെ പുതുവര്‍ഷമാണ്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫെറി എപ്‌സ്റ്റൈന്റെ കേസുമായി ബന്ധപ്പെട്ട കോടതിരേഖകള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിയത് അമേരിക്ക മാത്രമല്ല, ലോകം മുഴുവനുമാണ്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ മുതല്‍ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനും ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങും വരെയുള്ള നിരവധി പ്രമുഖരുടെ പേരുകളാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആയിരത്തോളം പേജുള്ള രേഖകളിലുള്ളത്. രേഖകളില്‍ പരാമര്‍ശിക്കപ്പെട്ട പ്രമുഖരുടെ പേരുകൾക്കൊപ്പം വാർത്തകളിൽ ഇടംപിടിച്ച പേരാണ് ‘പീഡോഫൈല്‍’ ദ്വീപ് എന്നറിയപ്പെടുന്ന ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപ്. ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്ത ജെഫെറി എപ്‌സ്റ്റൈന്റെ ഉടമസ്ഥതയിലായിരുന്നു ലൈംഗിക കുറ്റകൃത്യങ്ങളുടെ പറുദീസയായിരുന്ന ഈ സ്വകാര്യ ദ്വീപ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന രേഖകളിൽ പറയുന്ന പല ലൈംഗിക കുറ്റകൃത്യങ്ങളും അരങ്ങേറിയത് ഈ ദ്വീപിലായിരുന്നു.


Source link

Exit mobile version