WORLD
നേഴ്സ് മരുന്ന് മോഷ്ടിച്ചു, പകരം പൈപ്പ് വെള്ളം കുത്തിവെച്ചു; യുഎസിൽ അണുബാധയേറ്റ് മരിച്ചത് 10 രോഗികൾ
വാഷിങ്ടണ്‍: മരുന്നിന് പകരം നഴ്‌സ് പൈപ്പ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം. യു.എസി.ലെ ഓറഗണിലെ ആശുപത്രിയിലാണ് സംഭവം. വേദനാസംഹാരിയായ ഫെന്റനൈലിനു പകരമാണ് നഴ്‌സ് പൈപ്പ് വെള്ളം രോഗികള്‍ക്ക് ഡ്രിപ്പിട്ട് നല്‍കിയത്. ആശുപത്രിയില്‍നിന്ന് മരുന്ന് മോഷണം നടത്തിയ ശേഷം തന്റെ കളവ് മറയ്ക്കാനാണ് നഴ്‌സ് രോഗികള്‍ക്ക് വെള്ളം കുത്തിവെച്ചതെന്ന് പോലീസ് കണ്ടെത്തി. ശുചീകരിക്കാത്ത പൈപ്പ് വെള്ളം ശരീരത്തില്‍ കടന്നതിനെ തുടർന്നുണ്ടായ അണുബാധയേറ്റാണ് പത്തു രോഗികളും മരിച്ചത്.
Source link